Translate

Wednesday, 20 March 2013

ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു

തിരുവനന്തപുരം: വിവിധ ദലിത് സംഘടനകളില്‍ പ്രവര്‍ത്തിച്ച നൂറോളം പേര്‍ ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു. അജിത് നന്തന്‍ കോടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ഡി.സി.എഫ്,എസ്.സി/എസ്.ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ഐ.ഡി.എഫ്, കെ.ഡി.പി, സീഡിയന്‍, ദലിത് അധികാരസംരക്ഷണ സമിതി, സൈന്ധവ സാംസ്‌ക്കാരികസമിതി തുടങ്ങിയ സംഘടനകളില്‍ ഇരുപതുവര്‍ഷത്തിനുമേല്‍ കേരളത്തില്‍ നടന്നിട്ടുള്ള ദലിത് സമരങ്ങളിലും മുന്നേറ്റങ്ങളിലും പ്രവര്‍ത്തിച്ചവരാണ് ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നത്. ദലിത് ചിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ തത്തു ഇവരോടൊപ്പം ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു

No comments:

Post a Comment