Translate

Monday, 21 July 2014

August 28 Yazamaan Ayyankali Piravi dinam


2014 ആഗസ്റ്റ് 1 മുതല്‍ 26വരെ പ്രചരണ പരിപാടി സഹകരിക്കുക.... പങ്കാളിയാകുക.....

ജനാധിപത്യ വിശ്വാസികളെ,
കേരളത്തിലെ നവോത്ഥാനനായകന്മാരില്‍ പ്രമുഖനായ യജമാനന്‍ അയ്യന്‍കാളിയുടെ 151ാമത് ജന്മവാര്‍ഷികദിനമാണ് 2014 ആഗസ്റ്റ് 28. ആ ദിനം ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) വരമൊഴി മഹോത്സവമായി ആഘോഷിക്കുകയാണ്. അതോടൊപ്പം ജാതിരഹിതവും സ്ത്രീധനരഹിതവുമായ വിവാഹവും (ചേരല്‍) നടത്തുന്നു. ഇന്ന് നാം ജനാധിപത്യവ്യവസ്ഥയിലും നിയമത്തിലുമാണ് ജീവിക്കുന്നത്. എല്ലാ ജനവിഭാഗങ്ങള്‍ക്കും തുല്ല്യനീതിയിലും സ്വാതന്ത്ര്യത്തിലും കഴിയുവാന്‍ അവസരം ലഭിച്ചത് 1950 ജനുവരി 26 മുതല്‍ക്കാണ്. എന്നാല്‍ യജമാനന്‍ അയ്യന്‍കാളിയുടെ കാലഘട്ടം ഇങ്ങനെയായിരുന്നില്ല. ബഹുഭൂരിപക്ഷം മനുഷ്യര്‍ക്ക് വിദ്യാഭ്യാസം ചെയ്യാനോ, സ്വന്തമായി ഭൂമി കൈവശം വെക്കാനോ, പൊതുവഴിയില്‍ സഞ്ചരിക്കാനോ സ്ത്രീജനങ്ങള്‍ക്ക് മാറുമറയ്ക്കാനോ കഴിയുമായിരുന്നില്ല. എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന മനുസ്മൃതിയുടെ കാലഘട്ടമായിരുന്നു അത്. കടന്നുകയറ്റകാരായ ആര്യന്മാര്‍ 5000 വര്‍ഷത്തോളം നമ്മുടെ രാജ്യത്ത് സ്ഥാപിച്ചെടുത്ത സാമൂഹികവ്യവസ്ഥിതിയുടെ ഭരണഘടനയാണ് ഈ മനുസ്മൃതി. നമുടെ രാജ്യത്ത് സാമൂഹിക വിഘടനവും വിവേചനവും സൃഷ്ടിച്ചത് ആര്യന്മാരുടെ ഈ നീതി ശാസ്ത്രമാണ്. ഇതില്‍ വിദേശികളായ ആര്യന്മാര്‍ സവര്‍ണ്ണരായും തദ്ദേശീയരായ ഇന്ത്യക്കാരെ അവര്‍ണ്ണരായും നിയമം മൂലം വേര്‍തിരിച്ചിരുന്നു. ഈ വ്യവസ്ഥിതി എക്കാലവും നിലനില്‍ക്കാന്‍ ജാതികളും ആ ജാതികള്‍ക്ക് പ്രത്യേകം പ്രത്യേകം നിയമങ്ങളും കല്‍പ്പിച്ചിരുന്നു. നിയമലംഘനം നടത്തുന്നവര്‍ അടുത്ത ജന്മത്തില്‍ കുറ്റവാളികളായി ജനിക്കും എന്നാണ് ആര്യന്മാരുടെ കല്‍പ്പന. അതായത് ഇപ്പോള്‍ ജീവിക്കുന്ന നാം ഉയര്‍ന്നവനും താഴ്ന്നവനും ആകുന്നത് കഴിഞ്ഞ ജന്മത്തിലെ നമ്മുടെ കൈയിലിരിപ്പുകൊണ്ടാണ്. കുറ്റകൃത്യങ്ങളുടെ ജാതികളെ അയിത്തക്കാരും ചണ്ഡാളരും എന്നാണ് മനുസ്മൃതി ഭരണഘടനയില്‍ പറഞ്ഞിരുന്നത്. തദ്ദേശിയരായ ഇന്ത്യക്കാരെയാണ് ഇത്തരം സമൂഹമായി മാറ്റിയിരുന്നത്. അങ്ങനെയാണ് ഇന്ത്യക്കാര്‍ക്ക് ഹൈന്ദവ നീതിശാസ്ത്രത്തില്‍ എല്ലാ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്നത്. ആയിരത്താണ്ടുകള്‍ നിലനിന്നിരുന്ന അപരിഷ്‌കൃതമായ ഈ നിയമവ്യവസ്ഥിതിയെ ഇന്ത്യയില്‍ ചോദ്യം ചെയ്ത ആദ്യ തദ്ദേശിയന്‍ യജമാനന്‍ അയ്യന്‍കാളിയായിരുന്നു. 1863 ആഗസ്റ്റ് മാസം 28ന് പിറന്ന അദ്ദേഹമാണ് വൈദേശിക മനുനിയമത്തിനെതിരെ സന്ധിയില്ലാത്ത മനുഷ്യാവകാശപോരാട്ടങ്ങള്‍ നയിച്ചത്. ഇന്ത്യക്കാര്‍ കുറ്റകൃത്യങ്ങളുടെ ചിഹ്നങ്ങള്‍ അല്ലെന്ന് ആദ്യം തിരിച്ചറിഞ്ഞതും കലാപകാരിയായിമാറിയതും യജമാനന്‍ അയ്യന്‍കാളിയാണ്. യുക്തിരഹിതവും അശാസ്ത്രീയവും മനുഷ്യചൂഷണത്തിന് വേണ്ടി നിലകൊണ്ട ബ്രാഹ്മണഭരണഘടനയുടെ ആദ്യസമ്പൂര്‍ണ്ണ എതിരാളിയായി കലാപങ്ങളിലൂടെ യജമാനന്‍ അയ്യന്‍കാളി വളരുകയായിരുന്നു. ജാതി വ്യവസ്ഥയ്ക്കും ജാതിസംസ്‌ക്കാരത്തിനുമെതിരെ നിരന്തര കലാപങ്ങളാണ് ഈ മണ്ണില്‍ യജമാനന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്നത്. മനുസ്മൃതിയില്‍ തദ്ദേശിയരെ പാര്‍ശ്വവല്‍കരിക്കപെടുകയും രണ്ടാംതരക്കാരായി ചവിട്ടിതാഴ്ത്തുകയും ചെയ്ത അവസ്ഥയില്‍ നിന്ന് പൊതുസമൂഹത്തിലേയ്ക്ക് ഈ ജനതയെ ഉയര്‍ത്താനുള്ള ആദ്യ പരിശ്രമം കൂടിയാണ് യജമാനന്‍ അയ്യന്‍കാളി നേതൃത്വം കൊടുത്ത നിരന്തര സമരങ്ങള്‍. എല്ലാമനുഷ്യര്‍ക്കും ഒരുവഴിയില്‍ സ്വതന്ത്രമായി സഞ്ചരിക്കാന്‍ വേണ്ടി നടത്തിയ ചാലിയത്തെരുവുകലാപം(1889), വില്ലുവണ്ടി സമരം(1893), ജാതിഘടനയെ പൊളിച്ച് അറിവിനും അക്ഷരത്തിനുമായി യജമാനന്‍ അയ്യന്‍കാളിസ്ഥാപിച്ച കുടിപള്ളികൂടം(1904), ജാതി സമൂഹത്തിനെതിരായി യജമാന്‍അയ്യന്‍കാളി രൂപീകരിച്ച സാധുജന പരിപാലന സംഘം(1905), സര്‍ക്കാര്‍ പള്ളികൂടങ്ങളില്‍ വിദ്യാഭ്യാസം നേടുന്നതിനുവേണ്ടിയുള്ള കാര്‍ഷികകലാപം(19071908), സ്ത്രീ സമൂഹത്തിന് മാറുമറയ്ക്കാന്‍ വേണ്ടിയുള്ള മാറുമറയ്ക്കല്‍ കലാപം(1915) മനുഷ്യവകാശങ്ങളുടെ കലാപങ്ങളുടെ പട്ടികയില്‍ ചരിത്രത്തില്‍ ഇടംനേടിയ ചിലതുമാത്രമാണ് മേല്‍സൂചിപ്പിച്ചത്. ദാഹനീരുമുതല്‍ ഉടുതുണിയ്ക്കുവരെ കലാപങ്ങളും പോരാട്ടങ്ങളും ചെയ്യേണ്ടിവന്നമണ്ണാണ് നമ്മുടേത്. അതിനു നേതൃത്വം കൊടുത്ത നിരക്ഷക വിപ്ലവകാരിയുടെ ജന്മദിനത്തില്‍ DHRMന്റെ ന്വേതൃത്വത്തില്‍ വരമൊഴി മഹോത്സവവും ചേരലും(വിവാഹം) 2014 ആഗസ്റ്റ് 28 ന് രാവിലെ 8മണി മുതല്‍ നടക്കുന്നു. ബുദ്ധപുരോഹിതന്റെ കാര്‍മികത്വത്തില്‍ പത്തനംതിട്ടകൊടുമണ്‍ ബുദ്ധപഗോഡയില്‍ പുതുതലമുറ 'നമോ തത് ചിനതമ്' (അറിവിനെ നമിക്കുന്നു) എന്നവാക്യമെഴുതി വരമൊഴി മഹോത്സവം ആഘോഷിക്കുന്നു. അതുപോലെ ഇന്ത്യയുടെ ഗോത്രാചാരഅനുഷ്ടാനങ്ങളില്‍ അടിസ്ഥാനമാക്കി ബുദ്ധ മതപ്രകാരം സ്ത്രീധനരഹിതവും ജാതിരഹിതവുമായ ചേരലും(വിവാഹകര്‍മ്മം) നടക്കുന്നു. വൈകുന്നേരം 3 മണിയ്ക്ക് പത്തനംതിട്ട മുനിസിപ്പാലിറ്റി ഗ്രൗണ്ടില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം ബഹു.ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു. എന്‍.കെ. പ്രേമചന്ദ്രന്‍(കൊല്ലം പാര്‍ലമെന്റ് എം.പി) മുഖ്യാഥിതിയായിരിക്കുന്ന സമ്മേളനത്തില്‍ വിവിധ സംസ്‌കാരിക, രാഷ്ട്രീയ, സാമൂഹിക, മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കുന്നു. വൈകുന്നേരം 7മണിയ്ക്കു നടക്കുന്ന രാവുത്സവം(പാട്ടും,കൊട്ടും,ആട്ടവും) പ്രശസ്ത നാടന്‍പാട്ടുകലാകാരന്‍ പി.എസ്.ബാനര്‍ജിയും സംഘവും നയിക്കുന്നു. യജമാന്‍ അയ്യന്‍കാളിയുടെ 151ാമത് ജന്മവാര്‍ഷികദിനം വമ്പിച്ച ഉത്സവാഘോഷമാക്കിമാറ്റാന്‍ എല്ലാ ജനാധിപത്യവിശ്വാസികളുടേയും സഹായ സഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു. 
കറുത്തവിപ്ലവഅഭിവാദനങ്ങളോടെ 
വി.വി.സെല്‍വരാജ് (പ്രോഗ്രാം കണ്‍വീനര്‍)Thursday, 17 July 2014

DHRM Activist meeting with ARUNDHATHI ROY 2014-july-17

കേരളസര്‍വകലാശാല ചരിത്രവിഭാഗം ചിരുവനന്തപുരം സെനറ്റ് ഹാളില്‍ സംഘടിപ്പിച്ച മഹാത്മാഅയ്യന്‍കാളി ചെയര്‍ അന്തര്‍ദേശിയ സെമിനാറിന്റെ ഭാഗമായി 2014 ജൂലൈ 17ന് അരുന്ധതിറോയ് സംസാരിക്കുന്നു.

സെമിനാറില്‍വെച്ച് DHRM ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനവും അരുന്ധതിറോയിയും കണ്ടുമുട്ടിയപ്പോള്‍


ദലിത് സ്വത്വരാഷ്ട്രീയം, നേറ്റീവ് ബുദ്ധിസ്റ്റ് സംസ്‌ക്കാരികത, പൊതുസ്വത്തവകാശം, സ്വതന്ത്ര വിദ്യാഭ്യാസത്തിലൂടെ മാനവികത ഉയര്‍ത്തിപിടിക്കുന്ന ഹോംസ്‌ക്കൂള്‍ പദ്ധതി എന്നിവയെകുറിച്ചും അതിനുവേണ്ടി DHRMമുന്നോട്ടുവെയ്ക്കുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങളെ കുറിച്ചും തത്തുഅണ്ണന്‍ അരുന്ധതിറോയോട് വിവരിക്കുന്നു. സെലീനപ്രക്കാനം വിവി.സെല്‍വ്വരാജ് തുടങ്ങിയവര്‍ സമീപം(തിരുവനന്തപുരംമസ്‌കറ്റ് ഹോട്ടല്‍ 2014 ജൂലൈ 17)Tuesday, 15 July 2014

ACDFന്റെ അഴിമതി വിരുദ്ധപോരാട്ടത്തിന് 2014 ജൂലൈ 15ന് നടന്ന സമ്മേളനത്തില്‍ DHRM സംസ്ഥാനകമ്മിറ്റിയുടെ സര്‍വ്വവിധ പിന്തുണയും ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം പ്രഖ്യാപിക്കുന്നു


ACDFന്റെ അഴിമതി വിരുദ്ധപോരാട്ടത്തിന് 2014 ജൂലൈ 15ന് നടന്ന സമ്മേളനത്തില്‍ DHRM സംസ്ഥാനകമ്മിറ്റിയുടെ സര്‍വ്വവിധ പിന്തുണയും ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം പ്രഖ്യാപിക്കുന്നുഅഴിമതി വിരുദ്ധ ജനാധിപത്യമുന്നണി(ACDF) യുടെ ഉദ്ദേശലക്ഷ്യങ്ങളെകുറിച്ചും സമരരാഷ്ട്രീയത്തേയും കുറിച്ച് നടന്ന വാര്‍ത്താ സമ്മേളനം. കുട്ടപ്പന്‍ ചെട്ടിയാര്‍, വിഷ്ണുപുരം ചന്ദ്രശേഖരന്‍,പി.സി.ജോര്‍ജ്, സെലീനപ്രക്കാനം എന്നിവര്‍.