Translate

Sunday, 8 December 2013

നേറ്റീവ് ബുദ്ധിസ്റ്റ് കലണ്ടര്‍ പ്രകാശനം

ഇന്ത്യക്കാര്‍ എങ്ങിനെ കഴിയണം?... എപ്പോള്‍കഴിക്കണം?... ജനനംമുതല്‍ മരണം വരെ എങ്ങനെയായിരിക്കണം.......???' എന്നുകല്‍പ്പിച്ച വൈദേശിക ആര്യന്മാര്‍ നൂറ്റാണ്ടുകള്‍ ജാതി വ്യവസ്ഥയില്‍ നടപ്പിലാക്കിയ 'ഭാരതീയ ബ്രാഹ്മണ കലണ്ടര്‍' ജനാധിപത്യ വ്യവസ്ഥിതിയിലും മാറ്റപെട്ടിട്ടില്ല. അതുകൊണ്ടുതന്നെയാണ് സാമൂഹികഅധികാരം ഇന്നും ബ്രാഹമണിസത്തിന്റെ കയ്യില്‍ ഭദ്രമായിരിക്കുന്നത്. ഇതിനെ നിരാകരിച്ച് തദ്ദേശിയരുടെ പൂര്‍വ്വികസംസ്‌ക്കാരത്തില്‍ ചിട്ടപെടുത്തിയ ബൗദ്ധവര്‍ഷ കലണ്ടര്‍ ('നേറ്റീവ് ബുദ്ധിസ്റ്റ് കലണ്ടര്‍') തിരികെ കൊണ്ടുവരുന്നു.........!DHRMന്റെ 6ാം വാര്‍ഷികസമ്മേളനദിനത്തില്‍ (2013 ഡിസംബര്‍ 26ന്) തിരുവനന്തപുരം വിവേകാനന്ദസെന്റിനറി ഹാളില്‍ കലണ്ടര്‍പ്രകാശനം നടത്തുന്നു....

Saturday, 23 November 2013

DHRM ആറാം വാര്‍ഷിക സമ്മേളനം

ജനാധിപത്യ വിശ്വാസികളെ,
ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) ന്റെ 6-ാം വാര്‍ഷിക സമ്മേളനം 2013 ഡിസംബര്‍ 26ന് നടക്കുകയാണ്. 
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയില്‍ ഇരകളായിരുന്നു ഇന്ത്യയിലെ തദ്ദേശവാസികള്‍. ആര്യന്‍ഭരണഘടനയില്‍ സമ്പത്തും വിദ്യഭ്യാസവും അധികാരവും നിഷേധിക്കപെട്ടവരും അടിമകളുമായിരുന്നു ഈ ജനത. 
അതുകൊണ്ടാണ്  ജനാധിപത്യം കൈവരിച്ചിട്ടും മറ്റുള്ളവര്‍ക്കൊപ്പം ദലിത്-ആദിവാസി ജനതയ്ക്ക് സമസ്തമേഖലകളിലും എത്തിപെടാന്‍ ഇന്നേവരെ സാധിക്കാത്തത്. 
ഇതിനു പരിഹാരമായി ദലിത്-ആദിവാസി ജനത സാമൂഹികസമത്വം കൈവരിക്കുക, ജനാധിപത്യഅധികാരത്തില്‍ പങ്കാളിയാക്കുക എന്ന ലക്ഷ്യം വെച്ചാണ് 2007 ഡിസംബര്‍ 26ന് എറണാകുളം നോര്‍ത്ത് പറവൂരില്‍ ER-637/07  എന്നരജിസ്റ്റര്‍ നമ്പറില്‍ DHRMപ്രവര്‍ത്തനം ആരംഭിച്ചത്. 
ഈ ജനതയുടെമാറ്റത്തിനു വേണ്ടി ഒട്ടനവധി പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന കാലത്താണ്  DHRMന്റെ കടന്നുവരവ്. 
കഴിഞ്ഞ 56 വര്‍ഷക്കാലം കേരളസംസ്ഥാനത്ത് ജനാധിപത്യ ഭരണം നിവില്‍ വന്നിട്ടും മുന്‍കാലത്തെ ജാതിഇരകള്‍ കൂടുതല്‍ ദൂരന്തത്തിലേയ്ക്കാണ് ചെന്നെത്തിയത്. 
തുണ്ടുഭൂമികള്‍ നല്‍കി ഈ ജനതയെ 25,000-ത്തിനു പുറത്ത് കോളനികളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാര്‍ കൂടുതല്‍ കോളനികള്‍ സൃഷ്ടിച്ച് ഈ ജനതയുടെ ദുരന്തത്തിന് ആക്കം കൂട്ടുന്നു.
ഈ ജനതയുടെ ആവാസമേഖല 'രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ക്രിമിനല്‍ വല്‍ക്കരണത്തിലൂടെ ചാവേറിടങ്ങളാക്കിയും, മദ്യ-ലഹരിപ്രദേശങ്ങളായും' മാറ്റിയിരിക്കുന്നു. 
കോളനിവാസികള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കൃഷിഭൂമിയില്ലായ്മ, വിദ്യഭ്യാസമില്ലായ്മ, ജാതിയപീഡനം,  ജനസംഖ്യയില്‍ ഈ ജനതയ്ക്കുണ്ടാകുന്ന കുറവ്, എന്നതിന് വ്യക്തമായ പരിഹാരം സര്‍ക്കാരിനോ ദലിത്-ആദിവാസി പ്രസ്ഥാനങ്ങള്‍ക്കോ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 
മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളള്‍ പരിഹാരമായി കണ്ടെത്തിയത് സമരമാര്‍ഗ്ഗങ്ങളെയാണ്. 'ഭരണകൂടത്തോട് സമരം ചെയ്ത്  അവകാശങ്ങള്‍ നേടിയെടുക്കുക' എന്നുള്ളതാണ് ഇത്തരം പ്രസ്ഥാനങ്ങല്‍ ചെയ്യ്തുവരുന്നത്.
ഈ പശ്ചാത്തലത്തില്‍ DHRM ഇത്തരം സമരങ്ങള്‍ക്കുപകരം ജനതയെ ബോധവല്‍ക്കരിച്ച് ജനാധിപത്യവ്യവസ്ഥിതിയ്ക്ക് കരുത്തുപകരുന്ന 'പൗരസമൂഹമായി' മാറ്റുന്ന പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 
അതിന് കോളനികളില്‍ 'സ്വബോധമുള്ളകുടുംബങ്ങളെ' സൃഷ്ടിക്കുക, 'സാമൂഹ്യവിദ്യാഭ്യാസം' നല്‍കുക. 
അങ്ങനെ കോളനികളില്‍ നടത്തിയ മദ്യ-ലഹരിവിരുദ്ധപ്രവര്‍ത്തനം ദലിത് യുവത്വങ്ങളെ ഒരുപരിധിവരെ രാഷ്ട്രീയ ചൂഷണത്തില്‍ നിന്നും മാറ്റിയെടുക്കാന്‍ DHRMനു കഴിഞ്ഞു.
ജാതിശ്രേണിയില്‍ ഏറ്റവും താഴെതട്ടിലുള്ള ദലിത് ആദിവാസികള്‍ ആണ്  ഏറ്റവും കൂടുതല്‍ ജാതിദുരന്തത്തിന് ഇരയാകുന്നത്. ജാതിസംസ്‌ക്കാരത്തിന്റെ സര്‍വ്വ ആഘോഷങ്ങളും, ആചാരങ്ങളും, ഉത്സവങ്ങളും ഉപേക്ഷിക്കുകമാത്രമല്ല;  ഉപജാതിക്കതീതമായി സ്ത്രീധനരഹിതമായ വിവാഹം, സ്ത്രീ-പുരുഷതുല്ല്യത നല്‍കുന്ന ബൗദ്ധസംസ്‌ക്കാരത്തിന്റെ ജീവിതചര്യയും ജാതിഉന്മൂലനത്തിന്റെ ഭാഗമായി DHRMകുടുംബങ്ങളില്‍ നടപ്പിലാക്കി.
ഈ സാമൂഹ്യമാറ്റം ഈ ജനതയെ ചൂഷണംചെയ്യ്തവരെ അസ്വസ്ഥരാക്കി. അതില്‍ മുഖ്യധാര രാഷ്ട്രിയപ്രസ്ഥാനങ്ങളും മദ്യ-മയക്കുമരുന്നുലോബികളും ഉള്‍പെടുന്നു. അവര്‍ DHRMപ്രവര്‍ത്തനത്തെ തടസ്സപെടുത്തുന്നതിന് രംഗത്തെത്തി.
2009 ഏപ്രില്‍ 16-ന് നടന്ന ലോകസഭതെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ DHRMസ്ഥാനാര്‍ത്ഥി 5217 വോട്ട് നേടി സ്വതന്ത്രരില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതോടുകൂടി തടസ്സപെടുത്തല്‍ രൂക്ഷമായി. 
DHRMന്റെ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിക്കാര്‍ക്ക് കോളനികളില്‍ ആദ്യം നഷ്ടമായത് പ്രവര്‍ത്തകരെയായിരുന്നു എങ്കില്‍ ഇലക്ഷനുമത്സരിച്ചതോടുകൂടി അവരുടെ പരമ്പരാഗത വോട്ടും നഷ്ടമായി. ഇതിനെ തടയിടാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റുസര്‍ക്കാര്‍ ഈ ജനതയുടെമേല്‍ വേദകാലഘട്ടത്തിലെ ജാതിനീതി(vedic-terrorism) നടപ്പാക്കി.
സാമൂഹ്യപ്രവര്‍ത്തകരെ കുറ്റവാളികളും തീവ്രവാദികളുമായി മുദ്രകുത്തി 'മൂന്നാം മുറയ്ക്ക്' വിധേയരാക്കി ജയിലില്‍ അടച്ചു. DHRMനെ അനുകൂലിക്കുന്ന മേഖലകളില്‍ നരനായട്ട് നടത്തി.
കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയപ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിനായി കമ്മ്യൂണിസ്റ്റുഭരണകൂടം അധികാരം ഉപയോഗിച്ചു. 
മാധ്യമപ്പടകളുടെ അകമ്പടിയോടുകൂടി ജനമനസില്‍ DHRMനെ തീവ്രവാദസംഘടനയായി സ്ഥാപിച്ചെടുത്തു. എന്നാല്‍ ഇന്നുവരെയും ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ 'ദലിത് തീവ്രവാദത്തിന്റെ'  യാതൊരു തെളിവും ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല. 
2010 ഒക്ടോബര്‍ 23-ല്‍ നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ DHRM 1083 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി 60,000-ത്തിനു പുറത്ത് വോട്ടുനേടി. ഇവിടെയും കമ്മ്യൂണിസ്റ്റ് ജാതിഭീകരത ദലിതര്‍ക്കുമേല്‍ അരങ്ങേറി. സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതില്‍ തുടങ്ങി വീടിനുതീവെച്ച് ചുട്ടുകൊല്ലാന്‍വരെ പാര്‍ട്ടിക്കാര്‍ മുന്നിട്ടിറങ്ങി.
അതുകഴിഞ്ഞ്‌വന്ന 2011 ഏപ്രില്‍ 13-ലെ നിയമസഭാതിരഞ്ഞെടുപ്പിനേയും DHRMഅഭിമുഖീകരിച്ചു.
'ദലിതര്‍ വോട്ടുകുത്തികളായി ജീവിക്കാനേപാടുള്ളു...? ജനാധിപത്യത്തില്‍ അവര്‍ സ്വതന്ത്രരാവുകയോ, ഭരണാധികാരിയാകാന്‍ മത്സരരംഗത്ത് നില്‍ക്കുവാനോ പാടില്ല'. ഇത് നടപ്പിലാക്കാന്‍ പുരോഗമന ജാതിവാദികള്‍ 'ദലിത് തീവ്രവാദത്തിനു' പകരം 'ബ്ലാക്ക്മാന്‍ കഥ'കളുമായി മുന്നോട്ടുവന്നു പരാജയപ്പെട്ടു.
എന്നാല്‍ ജനങ്ങളെ തെറ്റ്ധരിപ്പിച്ച് 'ദലിത് വംശഹത്യയ്ക്കുശ്രമിച്ച' ഭരണകൂടഭീകരതയുടെ യാഥാര്‍ത്ഥ്യം കേരളിയര്‍ക്ക് മനസിലായി. കുറ്റവാളികളാക്കി ഒരുസമൂഹത്തെയോ പ്രസ്ഥാനത്തെയോ തകര്‍ക്കാന്‍ കഴിയില്ല എന്നതിനു തെളിവാണ്  ബഹുജനങ്ങളുടെ പിന്തുണയോടുകൂടി DHRM മുന്നേറുന്നത്.
സാമൂഹ്യജനാധിപത്യത്തിന്റെ പിതാവ് ബാബാസാഹേബ് അംബേദ്ക്കറുടേയും ജാതിനിയമലംഘനം നടത്തി വിജയം വരിച്ച യജമാനന്‍ അയ്യന്‍ കാളിയുടേയും ആശയവും ആവേശവും ഉള്‍കൊണ്ടുകൊണ്ട് സഹനശേഷിയുടെ ബുദ്ധമാര്‍ഗ്ഗത്തിലൂടെ എക്കാലവും സാമൂഹ്യപ്രവര്‍ത്തനം നടത്തിയതാണ് DHRMന്റെ വിജയം.
അതിന്റെ 6-ാം വാര്‍ഷികആഘോഷമാണ് തിരുവനന്തപുരം വിവേകാനന്ദസെന്റിനറി ഹാളില്‍ നടക്കുന്നത്. സാംസ്‌ക്കാരികരാഷ്ട്രീയമനുഷ്യാവകാശസമുദായനേതാക്കള്‍ പങ്കെടുക്കുന്ന സമ്മളേനം വിജയകരമാക്കാന്‍ എല്ലാജനാധിപത്യ വിശ്വാസികളുടേയും സാഹായസഹകരണങ്ങള്‍അഭ്യര്‍ത്ഥിക്കുന്നു.
കറുത്തവിപ്ലവഅഭിവാദനങ്ങള്‍
സജി കൊല്ലം
(പ്രോഗ്രാം കണ്‍വീനര്‍)Tuesday, 12 November 2013

DHRM pradhishedha kudumbadharna at venjaramoodu police station


'കാറിനുതീയിട്ട് കൊലപാതകശ്രമം'
പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനുമുന്നില്‍ DHRM നടത്തിയ പ്രതിഷേധ കുടുംബധര്‍ണ.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്:https://www.facebook.com/media/set/?set=a.233071723518953.1073741850.107801369379323&type=1

Wednesday, 6 November 2013

ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനത്തെ വധിക്കാന്‍ വീണ്ടും ഗൂഢശ്രമം

വെഞ്ഞാറമൂട്: പഞ്ഞിയൂരുള്ള ഡി.എച്ച്.ആര്‍.എം ഓഫീസില്‍ എത്തിചേര്‍ന്ന സെലീനപ്രക്കാനത്തെ ആക്രമിക്കാനായിരുന്നു അജ്ഞാതരായ ആക്രമിസംഘം രാത്രി 11 മണിയോടുകൂടി ബൈക്കുകളില്‍ എത്തിചേര്‍ന്നത്. പരിസരവാസികളായ സാമൂഹികവിരുദ്ധരുടെ ഒത്താശയോടെ നടത്തിയ വധശ്രമം പരാജയപ്പെട്ടപ്പോള്‍ സെലീനപ്രക്കാനം സഞ്ചരിച്ചിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചു


Tuesday, 22 October 2013

DHRM DHARNNA ON 21-OCT-2013

അച്ചുതാനന്ദന്‍ സര്‍ക്കാര്‍ നല്‍കിയ കബിളിപ്പിക്കല്‍ പട്ടയത്തിലൂടെ ചെങ്ങറപാക്കേജ് അട്ടിമറിച്ചതിനെതിരെ 'ചെങ്ങറ പട്ടയഭൂമി അവകാശ സമിതി' സെക്രട്ടറിയേറ്റിനുമുമ്പില്‍ നടത്തുന്ന സമരത്തിന്റെ 50ാം ദിനത്തില്‍ ഐക്യദാര്‍ഢ്യവുമായി '' വാസയോഗ്യമല്ലാത്ത അപകടസ്ഥലങ്ങള്‍ നല്‍കി ഭൂരഹിതരെ പെരുവഴിയിലാക്കിയ 'അച്യുതാനന്ദന്‍ പട്ടയം' റദ്ദുചെയ്ത് പകരം ഭൂമി നല്‍കുക, ചെങ്ങറപാക്കേജില്‍ പ്രഖ്യപിച്ചിട്ടുള്ള കൃഷിഭൂമിയും വാസയോഗ്യസ്ഥലവും ഡഉഎ സര്‍ക്കാര്‍ ഉടന്‍വിതരണം ചെയ്യുക, കേരളത്തിലെ മുഴുവന്‍ ഭൂരഹിതര്‍ക്കും ചെങ്ങറപാക്കേജ് നടപ്പിലാക്കുക,'' എന്നീആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2013 ഒക്ടോബര്‍ 21 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ DHRMനടത്തിയ ധര്‍ണ്ണയുടെ വിവിധ ദൃശ്യങ്ങള്‍.
https://www.facebook.com/media/set/?set=a.226545397504919.1073741844.107801369379323&type=1

Wednesday, 11 September 2013

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ദലിത് വേട്ടയുടെ 4-ാം വാര്‍ഷികം ദലിത് വംശഹത്യ-പ്രതിരോധ ദിനം 2013 സെപ്റ്റംബര്‍ 23

ജനാധിപത്യവിശ്വാസികളെ,
ജനാധിപത്യകേരളം കണ്ടതില്‍ ഏറ്റവും ഭീകരമായ മനുഷ്യവേട്ടയായിരുന്നു കഴിഞ്ഞ അച്യുതാനന്ദന്‍ സര്‍ക്കാറിന്റെ കാലത്ത് ദലിതരുടെ മേല്‍ അരങ്ങേറിയത്. സ്വന്തം പ്രസ്ഥാനമായി തലമുറ തലമുറ സിപിഎമ്മിനെ സ്വീകരിച്ച ഒരു ജനതയ്ക്കാണ് 2009 സെപ്തംബര്‍ 23 ന് ദുരന്തം സംഭവിച്ചത്. 
ഭരണകൂടഭീകരതയുടെയും കമ്മ്യൂണിസ്റ്റ് ക്രൂരതയുടെയും ഭയാനകമുഖമാണ് അന്ന് കേരളീയര്‍ ദര്‍ശിച്ചത്. വ്യാജതീവ്രവാദം കെട്ടിവെച്ച് മാധ്യമങ്ങളുടെ അകമ്പടിയോടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ദലിത്‌വേട്ട നടപ്പിലാക്കിയപ്പോള്‍ അനാഥരും നിലാരംബരുമായത് നൂറുകണക്കിന് ദലിത് യുവത്വങ്ങളും കുടുംബങ്ങളുമാണ്. 
അച്യുതാനന്ദന്‍ സര്‍ക്കാര്‍ 'ദലിത് തീവ്രവാദ'ത്തിന് മുന്നില്‍ നിര്‍ത്തിയത് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് എന്ന ഡി.എച്ച്.ആര്‍.എം. സാമൂഹ്യപ്രവര്‍ത്തകരെയാണ്. മദ്യമയക്കുമരുന്നിനെതിരെ പട്ടികജാതിവര്‍ഗ കോളനികളില്‍ പ്രബോധനപ്രവര്‍ത്തനം നടത്തുന്ന ഡി.എച്ച്.ആര്‍.എം. പ്രവര്‍ത്തകര്‍ പൊടുന്നനെയാണ് തീവ്രവാദികളായി മുദ്രകുത്തപ്പെട്ടത്. 
പാര്‍ട്ടികളുടെ തടവറയില്‍ പതിറ്റാണ്ടുകളായി സ്വബോധമില്ലാതെ പാര്‍ട്ടി ചാവേറുകളായി കോളനികളില്‍ തളച്ചിരുന്നവര്‍ ജനാധിപത്യത്തെ തിരിച്ചറിയുന്ന പൗരബോധമുള്ള ദലിതരായി മാറിയപ്പോഴാണ് ഭരണകൂടവേട്ടയാടല്‍ നേരിടേണ്ടിവന്നത്. 
കൊലപാതകം മുതല്‍ കോടതി തീപിടിത്തം വരെ ഉള്ള കുറ്റകൃത്യങ്ങള്‍ ഈ ജനതയുടെ മേല്‍ കെട്ടിവെച്ചു. ഇതിന്റെ പേരില്‍ കോളനികള്‍ തകര്‍ക്കപ്പെട്ടു. ദലിത് യുവാക്കളെ മൂന്നാം മുറയ്ക്കും യുവതികളെ നഗ്‌നയാക്കിയും ഗര്‍ഭപാത്രം തകര്‍ത്തും ദലിത് വേട്ട കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ആഘോഷിച്ചു. 
ഉത്തരേന്ത്യന്‍ ജാതിവെറിയെ തോല്പിക്കുന്ന വിധമായിരുന്നു കേരളജനസംഖ്യയില്‍ കേവലം ഒരു ശതമാനം മാത്രം പാര്‍ട്ടി അംഗങ്ങളുള്ള സി.പി.എം. തങ്ങളുടെ ജാതിഭ്രാന്ത് കേരളീയര്‍ക്ക് തെളിയിച്ചു കൊടുത്തത്. 
കാലാകാലങ്ങളില്‍ ഇടതുവലതു മുന്നണികള്‍ മാറിമാറി ഭരിക്കുന്ന കേരളത്തില്‍ എല്ലാ മുന്നണികളുടെയും എക്കാലത്തെയും ഇരകളാണ് ദലിത്ആദിവാസികള്‍. ഇവര്‍ വികസനത്തിന്റെ മറവില്‍ ആട്ടിയോടിച്ചും ഭൂമി നിഷേധിച്ചും പോഷകാഹാരക്കുറവിന്റെ പേരില്‍ വിഷഗുളികകള്‍ കഴിപ്പിച്ചും ദലിത്ആദിവാസി ജനത അജ്ഞാതരോഗങ്ങളാല്‍ വംശഹത്യ ചെയ്യപ്പെടുന്നു. 
ഊരുകളിലും കോളനികളിലും വ്യാപകമായ മദ്യപാനത്തിന്റെ ഒഴുക്ക് ഈ ജനതയുടെ കുടുംബങ്ങളെ വ്യാപകമായി ശിഥിലമാക്കി. ഇതിനെല്ലാം ഒത്താശ ചെയ്യുന്നത്് എക്കാലത്തെയും ഭരണകൂടങ്ങളാണ്. ഇവര്‍ക്ക് ഈ ജനതയുടെ വോട്ടുമാത്രമാണ് നോട്ടമുള്ളത്. അതുകൊണ്ടാണ് ഓരോ ജനസംഖ്യാ കണക്കെടുപ്പിലും ഈ ജനതയുടെ അംഗസംഖ്യ നാള്‍ക്കുനാള്‍ ക്രമാതീതമായി കുറഞ്ഞുവരുന്നത്. 
ഈ തിരിച്ചറിവാണ് ഡി.എച്ച്.ആര്‍.എമ്മിനെ 'വിജ്ഞാനത്തിലൂടെ വിമോചനം' എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ പ്രേരിപ്പിച്ചത്. അതിനായി കോളനികള്‍തോറും ലഹരിവിരുദ്ധ പ്രബോധനക്ലാസുകളും ജനാധിപത്യമൂല്യങ്ങളെ സ്വന്തം ജീവിതത്തില്‍ പകര്‍ത്തുവാനും പരിശീലിപ്പിച്ചു. ഇന്ത്യന്‍ ഭരണഘടനയേയും അതിന്റെ ശില്പിയായ ബാബാസാഹേബ് അംബേദ്കറെയും മനസിലാക്കാനും പറയാനും ഡി.എച്ച്.ആര്‍.എം. പഠിപ്പിച്ചു. 
അതിലെ മാറ്റമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ പാര്‍ലമെന്റില്‍ ഡി.എച്ച്.ആര്‍.എം നേടിയ അയ്യായിരത്തിനു പുറത്ത് വോട്ട്. ഈ പാര്‍ലമെന്റില്‍ ദലിത്ആദിവാസി ജനത്തിന് അമ്പതിനായിരം വോട്ടാണ് ഉള്ളത.് അതിന്റെ 10 ശതമാനമാണ് ഡി.എച്ച്.ആര്‍.എം. കരസ്ഥമാക്കിയത്. 
കന്നിയങ്കത്തില്‍ ഡി.എച്ച്.ആര്‍.എം. നേടിയ വോട്ടുകള്‍ പരമ്പരാഗത രാഷ്ട്രീയപാര്‍ട്ടികളില്‍ ഏറെ നഷ്ടമുണ്ടാക്കിയത് സിപിഎമ്മിനാണ്. സ്വന്തം പാര്‍ട്ടികളില്‍ നിന്ന് ദലിത്ആദിവാസി അണികള്‍ ചോര്‍ന്നുപോകുന്നതിന് പരിഹാരം കാണാന്‍ ശ്രമിക്കാതെ ഡി.എച്ച്.ആര്‍.എമ്മിനെ ഉന്മൂലനം ചെയ്യുക എന്ന ഉത്തരമാണ് സിപിഎം കണ്ടെത്തിയത്. 
ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സമത്വത്തിലും സാഹോദര്യത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കുവാന്‍ അവകാശം നല്‍കുന്ന സാമൂഹ്യജനാധിപത്യ ഭരണഘടന നിലനില്‍ക്കുന്ന നമ്മുടെ മണ്ണില്‍ എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും മത്സരിക്കുവാനും സംഘടനപ്രവര്‍ത്തനം ചെയ്യുവാനും സ്വാതന്ത്ര്യമുണ്ട്. 
ജാതിഭരണഘടനയും മനുവിന്റെ സ്മൃതിയും നമ്മുടെ മണ്ണിനെ മലിനമാക്കിയിരുന്ന കാലത്തായിരുന്നു മനുഷ്യര്‍ക്ക് അവകാശങ്ങളും അധികാരങ്ങളും ജാതിനോക്കി നിഷേധിച്ചിരുന്നത്. ആ കാലത്തെ തിരികെ കൊണ്ടുവരാന്‍ ജനാധിപത്യകേരളം ആഗ്രഹിക്കില്ല. അതുകൊണ്ടാണ് ബൗദ്ധസംസ്‌കാരം മുറുകെപ്പിടിക്കുന്ന ഡി.എച്ച്.ആര്‍.എമ്മിനെ വകവരുത്താന്‍ ഇറങ്ങിത്തിരിച്ച ജാതികമ്മ്യൂണിസ്റ്റുകളെ ചെറുക്കാന്‍ മനുഷ്യസ്‌നേഹികളും ജനാധിപത്യവിശ്വാസികളും അണിനിരന്നത്. 
ഈ ഊര്‍ജമാണ് ഡി.എച്ച്.ആര്‍.എമ്മിനെ കൂടുതല്‍ ഉത്സാഹത്തോടുകൂടി ഇന്നുവരെ പ്രവര്‍ത്തിക്കുവാന്‍ കരുത്തേകിയത്. 
സിപിഎം പിടിയിലായ ടി.പി. ചന്ദ്രശേഖരന്‍ വധത്തിന്റെ രീതി ജനം മനസിലാക്കിയപ്പോഴാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന വര്‍ക്കസംഭവത്തിന്റെ പൊരുള്‍ കേരളീയര്‍ തിരിച്ചറിഞ്ഞത്. 
കാലം നമ്മെ ഓര്‍മിപ്പിക്കുന്നതും സിപിഎമ്മിന് നല്‍കുന്ന താക്കീതും അതുതന്നെയാണ്, 'ആശയത്തെ ആശയം കൊണ്ടാണ് നേരിടേണ്ടത് ? അല്ലാതെ ആക്രമണം കൊണ്ടോ, അടിച്ചമര്‍ത്തല്‍ കൊണ്ടോ അല്ല'. 
പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഈ സമയത്താണ് വീണ്ടുമൊരു സെപ്തംബര്‍ 23 കടന്നുവരുന്നത്. ഒരു കാലത്ത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ കെട്ടിപ്പെടുത്താനും അധികാരത്തിലേറ്റാനും ചോരയും ജീവനും നല്‍കിയ പാരമ്പര്യമാണ് ദലിതര്‍ക്കുള്ളത്. 
ആ ജനതയുടെ ഇന്നത്തെ തലമുറയ്ക്ക് കമ്മ്യൂണിസ്റ്റ് ഭരണകൂടം നല്‍കിയ കൊടിയദുരന്തത്തിന്റെ നാലാം വാര്‍ഷികമാണ് 2013. ഇന്ന് ജീവച്ഛവമായും നിത്യരോഗികളുമായും ദലിത് സാമൂഹിക യുവത്വങ്ങള്‍ ജാതിഭരണകൂടഭീകരതയെ വെറുക്കുന്നു. 
ചോര ഒഴുക്കുന്നതിലല്ല ചോര തുടച്ചുമാറ്റുന്നതാണ് വിപ്ലവം എന്ന ബുദ്ധവാക്യം എല്ലാ ജനാധിപത്യവിശ്വാസികളും ഈ അവസരത്തില്‍ ഓര്‍ക്കുക. 
അതിനായി വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ദിനം ദലിത് വംശഹത്യാവിരുദ്ധദിനമായി മാറണം. അതിന്റെ ഓര്‍മപ്പെടുത്തലാണ് ഡി.എച്ച്.ആര്‍.എം. സെപ്തംബര്‍ 23 ന് എറണാകുളം നോര്‍ത്ത് പറവൂര്‍ മുനിസിപ്പല്‍ ഠൗണ്‍ ഹാളില്‍ ആചരിക്കുന്നത്. ഈ ആചരണപരിപാടികള്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളും മുന്നോട്ടുവരണമെന്ന അഭ്യര്‍ത്ഥനയോടെ
കറുത്തവിപ്ലവഅഭിവാദനങ്ങള്‍
സജി കൊല്ലം (പ്രോഗ്രാം കണ്‍വീനര്‍)
Thursday, 5 September 2013

സെലീനപ്രക്കാനത്തിന് നേരെ ടി.പി.മോഡല്‍ വധശ്രമംകൊടുമണ്‍(പത്തനംതിട്ട): ഡി.എച്ച്.ആര്‍.എം. ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനത്തിന് നേരെ സിപിഎമ്മിന്റെ വധശ്രമം. പുലര്‍ച്ചെ 2മണിയ്ക്ക് മാരകായുധങ്ങളുമായെത്തിയ സിപിഎം സംഘം ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ആറുപേര്‍ക്ക് മാരകമായി പരിക്കേറ്റു.ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സിപിഎം തുടരുന്ന ദലിത് വംശഹത്യയില്‍ പ്രതിഷേധിച്ച് പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്‌റ്റേഷനുമുന്നില്‍ ഡി.എച്ച്.ആര്‍.എമ്മിന്റേയും വിവിധ ദലിത് സംഘടനകളുടേയും ആഭിമുഖ്യത്തില്‍ വമ്പിച്ച പ്രതിഷേധ ധര്‍ണ നടക്കും

Monday, 26 August 2013

മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം തടസ്സപെടുത്തിയവരെ അറസ്റ്റുചെയ്യണം.

കേരളത്തിന്റെ സാമൂഹ്യ സൃഷ്ടാക്കളില്‍ പ്രമുഖനും 
നവോത്ഥാനപോരാട്ടങ്ങളില്‍ മുന്നണി പോരാളിയുമായ മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം തൊടുപുഴയില്‍ അലങ്കോലപ്പെടുത്തിയ സാമൂഹ്യവിരുദ്ധരായ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്‍.എം ഉള്‍പെടെയുള്ള ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റുപടിയ്ക്കല്‍ കൂട്ടധര്‍ണ്ണനടത്തി.
ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനം ധര്‍ണ ഉദ്ഘാടനം ചെയ്തു. 
കേരളത്തില്‍ മാറിമാറി വരുന്ന ഇടതുവലതു സര്‍ക്കാരുകള്‍ ദലിത് ആദിവാസി സമൂഹത്തെ അടിച്ചമര്‍ത്തുവാനും അപമാനിക്കുവാനുമാണ് ഇന്നേവരെ ശ്രമിച്ചിട്ടുള്ളത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് ദലിത് സമൂഹികപ്രവര്‍ത്തകരെ കൊള്ളക്കാരും കൊലപാതകികളും തീവ്രവാദികളുമാക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു എങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദലിതരുടെ വിമോചകനായ യജമാനന്‍ അയ്യന്‍കാളിയെ അപമാനിക്കാന്‍ ഒത്താശ ചെയ്യുകയാണെന്ന് സെലീനപ്രക്കാനം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കൊല്ലം സജി(ഡി.എച്ച്.ആര്‍.എം.വൈസ് ചെയര്‍മാന്‍), പി.കമലാസന്‍(ബി.ടി.സി ജനറല്‍സെക്രട്ടറി), ചന്ദ്രന്‍പരുത്തികുഴി, കരകുളം സത്യകുമാര്‍, കാഞ്ചിയാര്‍ പിതാംബരന്‍, മോഹന്‍ ജോഷ്വ(ഐ.സി.എഫ് ചീഫ് പ്രസിഡന്റ്), വണ്ടിത്തടംവല്‍സരാജ്, അജിത് നന്തന്‍കോട്(സീനിയര്‍ ദലിത് പ്രവര്‍ത്തകന്‍), അംബേദ്കര്‍ പുരം മുരുകന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.


Friday, 26 July 2013

യജമാനന്‍ അയ്യന്‍കാളി നേടിത്തന്ന സഞ്ചാരസ്വാതന്ത്ര്യത്തിന് 125 വയസ്സ്‌

ജനാധിപത്യവിശ്വാസികളെ,
ഇന്നത്തെ കേരളസമൂഹം രൂപപ്പെടും മുമ്പേ ആദിശങ്കരന്റെ 64 അനാചാരങ്ങളില്‍ മലീമസമായിരുന്നു നമ്മുടെ നാട്. ജാതിവ്യവസ്ഥയും ജാതിനിയമവുമായിരുന്നു മനുഷ്യസമൂഹത്തെ ചൂഷണം ചെയ്യാനും അകറ്റിനിര്‍ത്താനും ഉപയോഗിച്ചിരുന്ന മാര്‍ഗ്ഗം. ഇതിനെതിരെ കഴിഞ്ഞനൂറ്റാണ്ടില്‍ ഒട്ടനവധി മഹാരഥന്‍മാരുടെ നിരന്തര പ്രവര്‍ത്തനമാണ് ഇന്നത്തെ കേരളത്തിന് രൂപം നല്‍കിയത്. അതില്‍ പ്രഥമസ്ഥാനം യജമാനന്‍ അയ്യന്‍കാളിക്കാണ്. ജാതിവ്യവസ്ഥയില്‍ വംശീയ ഇരകളായി ജീവിക്കേണ്ടിവന്ന ഒരു ജനതയില്‍ നിന്നായിരുന്നു അദ്ദേഹത്തി
ന്റെ ജനനം. അതുകൊണ്ട് മാറുമറയ്ക്കാനും വിദ്യാഭ്യാസം ചെയ്യാനും വഴിനടക്കാനും ദാഹനീര്‍ കുടിക്കാനും വരെ അദ്ദേഹത്തിന് ഈ മണ്ണില്‍ കലാപങ്ങള്‍ നടത്തേണ്ടതായി വന്നു. ഇന്ന് നമുക്ക് പരിചിതമായ കമ്മ്യൂണിസ്റ്റ് ആശയങ്ങളും സോഷ്യലിസ്റ്റ് ചിന്താഗതികളും കേരളദേശത്ത് കടക്കുന്നതിനും പതിറ്റാണ്ടുകള്‍ക്കു മുന്നേയായിരുന്നു യജമാനന്‍ അയ്യന്‍കാളിയുടെ മനുഷ്യാവകാശപോരാട്ടങ്ങള്‍. യജമാനന്‍ അയ്യന്‍കാളിനടത്തിയ കലാപങ്ങളാണ് ഇന്നത്തെ ജനാധിപത്യസമൂഹം ഉരിത്തിരിയുന്നതിന് ഒരുപരിധിവരെ പ്രചോദനമായത്. അക്കാലത്ത് പൊതുവഴികള്‍ ഓരോ ജാതിക്കും വെവ്വെറെയായിരുന്നു. ഓരോ ജാതിവഴിയിലും തീണ്ടാപലകകള്‍ സ്ഥാപിച്ച് ജാതിനിയമം പരിപാലിക്കപെടുകയാണ് അന്നത്തെ ഭരണാധികാരികളും രാജക്കന്മാരും ചെയ്തിരുന്നത്. മുകള്‍ ജാതിക്കാര്‍ക്ക് കീഴ്ജാതിക്കാരുടെ വഴികള്‍ ഉപയോഗിക്കാമായിരുന്നെങ്കിലും കീഴ്ജാതിക്കാര്‍ക്ക് മേല്‍ജാതിക്കാരുടെ വഴികള്‍ തീണ്ടാനോ സഞ്ചരിക്കാനോ ജാതി നിയമം അനുവദിച്ചിരുന്നില്ല. നൂറ്റാണ്ടുകള്‍ തുടര്‍ന്നിരുന്ന ഈ മനുഷ്യചൂഷണവും അടിച്ചമര്‍ത്തലും ലോകസമൂഹം പുരോഗതിയിലും വികസനത്തിലും എത്തിചേര്‍ന്നിട്ടും ഇവിടെയുള്ള ജാതിനിയമക്കാരുടെ മനോനിലയ്ക്ക് മാറ്റമുണ്ടാക്കിയിട്ടില്ല. വിവിധ ജാതികള്‍ ഒരുവഴിയില്‍ ഒത്തുചേര്‍ന്ന് സഞ്ചരിക്കാന്‍ തുടക്കം കുറിച്ചത് ജാതിനിയമം ലംഘിച്ച് യജമാനന്‍ അയ്യന്‍കാളി നടത്തിയ സഞ്ചാരസ്വതന്ത്ര്യകലാപങ്ങളായിരുന്നു. ആ സമരങ്ങളായിരുന്നു കേരളസമൂഹത്തെ പുരോഗമന ചിന്തയിലേയ്ക്ക് കൊണ്ടുചെന്ന് എത്തിച്ചത്. ഈ ചരിത്രത്തെ തമസ്‌ക്കരിച്ചാണ് വരേണ്യചരിത്രകാരന്മാര്‍ 1924-ല്‍ വൈക്കം ക്ഷേത്രപരിസരത്തുനടന്ന വഴിനടക്കല്‍ സമരത്തെ പ്രഥമ സഞ്ചാരസ്വാതന്ത്ര്യസമരമായി പ്രചരിപ്പിച്ചിരിക്കുന്നത്. ഈ സമരം നടക്കുന്നതിന് 35വര്‍ഷങ്ങള്‍ക്കു മുന്നേയാണ് ചാലിയത്തെരുവ് കലാപം എന്നറിയപ്പെടുന്ന പൊതുവഴിസഞ്ചാരസ്വതന്ത്ര്യസമരം നടക്കുന്നത്. യജമാനന്‍ അയ്യന്‍കാളി 1889 ജൂലൈയില്‍ നേതൃത്വം കൊടുത്ത ചാലിയത്തെരുവു കലാപത്തിന്റെ പിന്‍തുടര്‍ച്ചയായാണ് വില്ലുവണ്ടി സമരവും ഒട്ടനവധി വഴിനടക്കല്‍ സമരങ്ങളും നമ്മുടെരാജ്യത്ത് അരങ്ങേറിയത്. യജമാനന്‍ അയ്യന്‍കാളിയും കൂട്ടരും വെങ്ങാനൂരില്‍ നിന്നും പൊതുവഴിയിലൂടെ യാത്രയാരംഭിച്ചതാണ് ചാലിയത്തെരുവ് കലാപത്തിനു തുടക്കമായത്. അവര്‍ കല്ലുവെട്ടാംകുഴി വഴി വിഴിഞ്ഞം ചന്തയും(ഇന്നത്തെ വിഴിഞ്ഞം കെ.എസ്.ആര്‍.ട്ടി.സി.സ്റ്റാന്റ്) കടന്ന് മുക്കോല, ചാലിയത്തെരുവ്, ബാലരാമപുരം വരെ 10കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള വിവധ ജാതിമതസ്ഥരുടെ പൊതുവഴി തീണ്ടിയാണ് ആദ്യയാത്ര അവസാനിപ്പിച്ചത്. അയിത്തജാതിക്കാര്‍ സഞ്ചാരയോഗ്യമല്ലാത്ത കല്ലും മുള്ളും നിറഞ്ഞ ഊടുവഴിയിലാണ് അക്കാലം വരെയും ജാതിനിയമത്തിനടിസ്ഥാനപ്പെടുത്തി നടന്നിരുന്നത്. ഇതു ലംഘിച്ചതോടുകൂടി അയിത്തജാതിക്കാര്‍ക്ക് കൂടുതല്‍ ജാതി നിയമം ലംഘിക്കാനുള്ള ആത്മവിശ്വാസവും ആവേശവും കൂടി. പൊതുവഴി സഞ്ചാരത്തിന്റെ തുടക്കം മുതല്‍ ജാതി മാടമ്പിമാര്‍ യജമാനന്‍ അയ്യന്‍കാളിയുടേയും കൂട്ടരുടേയും സഞ്ചാരസ്വാതന്ത്ര്യത്തെ തടസപ്പെടുത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു. എല്ലാ എതിര്‍പ്പുകളേയും പ്രതിരോധിച്ച് യജമാനന്‍ അയ്യന്‍കാളിയും സംഘവും ചാലിയത്തെരുവില്‍ എത്തിച്ചേരുന്നതോടെയാണ് സമരം രക്തരൂക്ഷിതമാകുന്നത്. യജമാനന്‍ അയ്യന്‍കാളിയുടെ സഞ്ചാരസ്വാതന്ത്ര്യസമരത്തോടൊപ്പം വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളും പങ്കാളിയായതോടുകൂടി ചാലിയത്തെരുവ് യുദ്ധസമാനമായി. ഇതിന്റെ അലയടി മാസങ്ങളോളം നീണ്ടുനിന്നു. പിറന്നമണ്ണില്‍ സഞ്ചരിക്കാന്‍ ആഗ്രഹിച്ചവരും സഞ്ചരിക്കാന്‍ അനുവദിക്കാത്തവരും തമ്മിലുള്ള പോരാട്ടം പലദിക്കിലും പടര്‍ന്നുപിടിച്ചു. അത് കണ്ടള, ആറാലുംമൂട്, പാറശാല, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, കഴക്കൂട്ടം, പാച്ചല്ലൂര്‍, കണിയാപുരം, എന്നീപ്രദേശങ്ങളില്‍ അതീവഗുരുതരമായി. ചാലിയത്തെരുവില്‍ തുടങ്ങിയ സഞ്ചാരസമരത്തിന്റെ വിജയമാണ് ഇന്ന് കേരളീയര്‍ ഒരുവഴിയില്‍ ഒരുമയോടെ സഞ്ചരിക്കാനുള്ള പാഠം പഠിച്ചത്. കേരളീയരായ നമ്മള്‍ 125 വര്‍ഷം മാത്രമേയാകുന്നുള്ളു ജാതിവഴികളെ ഉപേക്ഷിച്ച് ആ വഴികള്‍ ജനതയുടെ വഴിയായിചിന്തിച്ചു തുടങ്ങിയിട്ട്. ആ ചിന്ത കേരളീയര്‍ക്ക് സംഭാവന നല്‍കിയത് യജമാനന്‍ അയ്യന്‍കാളിയും അദ്ദേഹത്തിന്റെ സംഘത്തിന്റെ പ്രവര്‍ത്തനഫലമായാണ്. അല്ലാതെ കേരളക്കരയില്‍ വന്നെത്തിയ വൈദേശിക സോഷ്യലിസ്റ്റ് തത്വസംഹിതകളോ അതില്‍ ഊറ്റംകൊള്ളുന്ന പ്രസ്ഥാനങ്ങളോ അല്ല. യജമാനന്‍ അയ്യന്‍കാളിയുടെ സമരചരിത്രങ്ങളെ പഠിക്കാതെയും വിശകലനം ചെയ്യാതെയും ഒരു മനുഷ്യാവകാശപോരാട്ടങ്ങളുടെ ചരിത്രവും നമ്മുടെ രാജ്യത്ത് സമ്പൂര്‍ണ്ണമാവുകയില്ല. അതിനൊരു തുടക്കക്കാരാവുകയാണ് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ്. യജമാനന്‍ അയ്യന്‍കാളിയും അദ്ദേഹത്തിന്റെ നേതൃത്ത്വത്തില്‍ നടത്തിയ ചാലിയത്തെരുവു കലാപത്തിന്റെയും സ്മരണ പുതുക്കുന്നതിനും അക്കാലത്തെ സാമൂഹ്യസ്ഥിതിയും ഇന്നത്തെ ജനാധിപത്യവ്യവസ്ഥിതിയും വിശകലനം ചെയ്യുന്നതിനുമായി ഡി.എച്ച്.ആര്‍.എമ്മിന്റെ നേതൃത്ത്വത്തില്‍ ജനാധിപത്യകൂട്ടായ്മ സംഘടിപ്പിക്കുന്നു. 2013 ജൂലൈ 24ന് തിരുവനന്തപുരം വിവേകാനന്ദസെന്റിനറി മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടക്കുന്ന സെമിനാറിലും സമ്മേളനത്തിലും പ്രമുഖ രഷ്ട്രീയക്കാര്‍, സാസ്‌കാരിക നായകന്മാര്‍, ചരിത്രകാരന്മാര്‍, എഴുത്തുകാര്‍,സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഈ അനുസ്മരണ കൂട്ടായ്മ വമ്പിച്ച വിജയമാക്കാന്‍ എല്ലാ ജാനധിപത്യവിശ്വാസികളുടേയും സഹായസഹകരണങ്ങള്‍ അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.
പ്രോഗ്രാമിന്റെ ഫോട്ടോകള്‍ക്കായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക:-Quasquicentennial celebration of chaliya street-strugle 24-july-2013 ,vivekananda centenary memorial institute-tvpm

Tuesday, 18 June 2013

DHRM Performed Yazaman Ayyankaali Parinirvaana dinam 18-June-2013

                                       YAZAMAN AYYANKAALI SQUARE VELLAYAMBALAM TVPM- KERALA.
 

 

 

 

Monday, 10 June 2013

SOCIAL WORKERS' ID CARD DISTRIBUTION CONVENTION

SOCIAL WORKERS' ID CARD DISTRIBUTION CONVENTION

                                        yazaman aiyankali nagar (Hindu Mission Hall TVPM) 10 June 2013