Translate

Saturday, 23 November 2013

DHRM ആറാം വാര്‍ഷിക സമ്മേളനം

ജനാധിപത്യ വിശ്വാസികളെ,
ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) ന്റെ 6-ാം വാര്‍ഷിക സമ്മേളനം 2013 ഡിസംബര്‍ 26ന് നടക്കുകയാണ്. 
നൂറ്റാണ്ടുകളായി ജാതിവ്യവസ്ഥയില്‍ ഇരകളായിരുന്നു ഇന്ത്യയിലെ തദ്ദേശവാസികള്‍. ആര്യന്‍ഭരണഘടനയില്‍ സമ്പത്തും വിദ്യഭ്യാസവും അധികാരവും നിഷേധിക്കപെട്ടവരും അടിമകളുമായിരുന്നു ഈ ജനത. 
അതുകൊണ്ടാണ്  ജനാധിപത്യം കൈവരിച്ചിട്ടും മറ്റുള്ളവര്‍ക്കൊപ്പം ദലിത്-ആദിവാസി ജനതയ്ക്ക് സമസ്തമേഖലകളിലും എത്തിപെടാന്‍ ഇന്നേവരെ സാധിക്കാത്തത്. 
ഇതിനു പരിഹാരമായി ദലിത്-ആദിവാസി ജനത സാമൂഹികസമത്വം കൈവരിക്കുക, ജനാധിപത്യഅധികാരത്തില്‍ പങ്കാളിയാക്കുക എന്ന ലക്ഷ്യം വെച്ചാണ് 2007 ഡിസംബര്‍ 26ന് എറണാകുളം നോര്‍ത്ത് പറവൂരില്‍ ER-637/07  എന്നരജിസ്റ്റര്‍ നമ്പറില്‍ DHRMപ്രവര്‍ത്തനം ആരംഭിച്ചത്. 
ഈ ജനതയുടെമാറ്റത്തിനു വേണ്ടി ഒട്ടനവധി പ്രസ്ഥാനങ്ങള്‍ നിലനില്‍ക്കുന്ന കാലത്താണ്  DHRMന്റെ കടന്നുവരവ്. 
കഴിഞ്ഞ 56 വര്‍ഷക്കാലം കേരളസംസ്ഥാനത്ത് ജനാധിപത്യ ഭരണം നിവില്‍ വന്നിട്ടും മുന്‍കാലത്തെ ജാതിഇരകള്‍ കൂടുതല്‍ ദൂരന്തത്തിലേയ്ക്കാണ് ചെന്നെത്തിയത്. 
തുണ്ടുഭൂമികള്‍ നല്‍കി ഈ ജനതയെ 25,000-ത്തിനു പുറത്ത് കോളനികളില്‍ ഒതുക്കി നിര്‍ത്തിയിരിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാര്‍ കൂടുതല്‍ കോളനികള്‍ സൃഷ്ടിച്ച് ഈ ജനതയുടെ ദുരന്തത്തിന് ആക്കം കൂട്ടുന്നു.
ഈ ജനതയുടെ ആവാസമേഖല 'രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ക്രിമിനല്‍ വല്‍ക്കരണത്തിലൂടെ ചാവേറിടങ്ങളാക്കിയും, മദ്യ-ലഹരിപ്രദേശങ്ങളായും' മാറ്റിയിരിക്കുന്നു. 
കോളനിവാസികള്‍ അനുഭവിക്കുന്ന തൊഴിലില്ലായ്മ, ദാരിദ്ര്യം, കൃഷിഭൂമിയില്ലായ്മ, വിദ്യഭ്യാസമില്ലായ്മ, ജാതിയപീഡനം,  ജനസംഖ്യയില്‍ ഈ ജനതയ്ക്കുണ്ടാകുന്ന കുറവ്, എന്നതിന് വ്യക്തമായ പരിഹാരം സര്‍ക്കാരിനോ ദലിത്-ആദിവാസി പ്രസ്ഥാനങ്ങള്‍ക്കോ നല്‍കാന്‍ കഴിഞ്ഞിട്ടില്ല. 
മാറ്റത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളള്‍ പരിഹാരമായി കണ്ടെത്തിയത് സമരമാര്‍ഗ്ഗങ്ങളെയാണ്. 'ഭരണകൂടത്തോട് സമരം ചെയ്ത്  അവകാശങ്ങള്‍ നേടിയെടുക്കുക' എന്നുള്ളതാണ് ഇത്തരം പ്രസ്ഥാനങ്ങല്‍ ചെയ്യ്തുവരുന്നത്.
ഈ പശ്ചാത്തലത്തില്‍ DHRM ഇത്തരം സമരങ്ങള്‍ക്കുപകരം ജനതയെ ബോധവല്‍ക്കരിച്ച് ജനാധിപത്യവ്യവസ്ഥിതിയ്ക്ക് കരുത്തുപകരുന്ന 'പൗരസമൂഹമായി' മാറ്റുന്ന പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 
അതിന് കോളനികളില്‍ 'സ്വബോധമുള്ളകുടുംബങ്ങളെ' സൃഷ്ടിക്കുക, 'സാമൂഹ്യവിദ്യാഭ്യാസം' നല്‍കുക. 
അങ്ങനെ കോളനികളില്‍ നടത്തിയ മദ്യ-ലഹരിവിരുദ്ധപ്രവര്‍ത്തനം ദലിത് യുവത്വങ്ങളെ ഒരുപരിധിവരെ രാഷ്ട്രീയ ചൂഷണത്തില്‍ നിന്നും മാറ്റിയെടുക്കാന്‍ DHRMനു കഴിഞ്ഞു.
ജാതിശ്രേണിയില്‍ ഏറ്റവും താഴെതട്ടിലുള്ള ദലിത് ആദിവാസികള്‍ ആണ്  ഏറ്റവും കൂടുതല്‍ ജാതിദുരന്തത്തിന് ഇരയാകുന്നത്. ജാതിസംസ്‌ക്കാരത്തിന്റെ സര്‍വ്വ ആഘോഷങ്ങളും, ആചാരങ്ങളും, ഉത്സവങ്ങളും ഉപേക്ഷിക്കുകമാത്രമല്ല;  ഉപജാതിക്കതീതമായി സ്ത്രീധനരഹിതമായ വിവാഹം, സ്ത്രീ-പുരുഷതുല്ല്യത നല്‍കുന്ന ബൗദ്ധസംസ്‌ക്കാരത്തിന്റെ ജീവിതചര്യയും ജാതിഉന്മൂലനത്തിന്റെ ഭാഗമായി DHRMകുടുംബങ്ങളില്‍ നടപ്പിലാക്കി.
ഈ സാമൂഹ്യമാറ്റം ഈ ജനതയെ ചൂഷണംചെയ്യ്തവരെ അസ്വസ്ഥരാക്കി. അതില്‍ മുഖ്യധാര രാഷ്ട്രിയപ്രസ്ഥാനങ്ങളും മദ്യ-മയക്കുമരുന്നുലോബികളും ഉള്‍പെടുന്നു. അവര്‍ DHRMപ്രവര്‍ത്തനത്തെ തടസ്സപെടുത്തുന്നതിന് രംഗത്തെത്തി.
2009 ഏപ്രില്‍ 16-ന് നടന്ന ലോകസഭതെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ DHRMസ്ഥാനാര്‍ത്ഥി 5217 വോട്ട് നേടി സ്വതന്ത്രരില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയതോടുകൂടി തടസ്സപെടുത്തല്‍ രൂക്ഷമായി. 
DHRMന്റെ പ്രവര്‍ത്തനത്തിലൂടെ പാര്‍ട്ടിക്കാര്‍ക്ക് കോളനികളില്‍ ആദ്യം നഷ്ടമായത് പ്രവര്‍ത്തകരെയായിരുന്നു എങ്കില്‍ ഇലക്ഷനുമത്സരിച്ചതോടുകൂടി അവരുടെ പരമ്പരാഗത വോട്ടും നഷ്ടമായി. ഇതിനെ തടയിടാന്‍ അന്നത്തെ കമ്മ്യൂണിസ്റ്റുസര്‍ക്കാര്‍ ഈ ജനതയുടെമേല്‍ വേദകാലഘട്ടത്തിലെ ജാതിനീതി(vedic-terrorism) നടപ്പാക്കി.
സാമൂഹ്യപ്രവര്‍ത്തകരെ കുറ്റവാളികളും തീവ്രവാദികളുമായി മുദ്രകുത്തി 'മൂന്നാം മുറയ്ക്ക്' വിധേയരാക്കി ജയിലില്‍ അടച്ചു. DHRMനെ അനുകൂലിക്കുന്ന മേഖലകളില്‍ നരനായട്ട് നടത്തി.
കുറ്റവാളികളെ കണ്ടെത്തുന്നതിനു പകരം രാഷ്ട്രീയപ്രതിയോഗികളെ അടിച്ചമര്‍ത്തുന്നതിനായി കമ്മ്യൂണിസ്റ്റുഭരണകൂടം അധികാരം ഉപയോഗിച്ചു. 
മാധ്യമപ്പടകളുടെ അകമ്പടിയോടുകൂടി ജനമനസില്‍ DHRMനെ തീവ്രവാദസംഘടനയായി സ്ഥാപിച്ചെടുത്തു. എന്നാല്‍ ഇന്നുവരെയും ഭരണകൂടത്തിനോ മാധ്യമങ്ങള്‍ക്കോ 'ദലിത് തീവ്രവാദത്തിന്റെ'  യാതൊരു തെളിവും ഹാജരാക്കുവാന്‍ സാധിച്ചിട്ടില്ല. 
2010 ഒക്ടോബര്‍ 23-ല്‍ നടന്ന ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ DHRM 1083 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി 60,000-ത്തിനു പുറത്ത് വോട്ടുനേടി. ഇവിടെയും കമ്മ്യൂണിസ്റ്റ് ജാതിഭീകരത ദലിതര്‍ക്കുമേല്‍ അരങ്ങേറി. സ്ഥാനാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നതില്‍ തുടങ്ങി വീടിനുതീവെച്ച് ചുട്ടുകൊല്ലാന്‍വരെ പാര്‍ട്ടിക്കാര്‍ മുന്നിട്ടിറങ്ങി.
അതുകഴിഞ്ഞ്‌വന്ന 2011 ഏപ്രില്‍ 13-ലെ നിയമസഭാതിരഞ്ഞെടുപ്പിനേയും DHRMഅഭിമുഖീകരിച്ചു.
'ദലിതര്‍ വോട്ടുകുത്തികളായി ജീവിക്കാനേപാടുള്ളു...? ജനാധിപത്യത്തില്‍ അവര്‍ സ്വതന്ത്രരാവുകയോ, ഭരണാധികാരിയാകാന്‍ മത്സരരംഗത്ത് നില്‍ക്കുവാനോ പാടില്ല'. ഇത് നടപ്പിലാക്കാന്‍ പുരോഗമന ജാതിവാദികള്‍ 'ദലിത് തീവ്രവാദത്തിനു' പകരം 'ബ്ലാക്ക്മാന്‍ കഥ'കളുമായി മുന്നോട്ടുവന്നു പരാജയപ്പെട്ടു.
എന്നാല്‍ ജനങ്ങളെ തെറ്റ്ധരിപ്പിച്ച് 'ദലിത് വംശഹത്യയ്ക്കുശ്രമിച്ച' ഭരണകൂടഭീകരതയുടെ യാഥാര്‍ത്ഥ്യം കേരളിയര്‍ക്ക് മനസിലായി. കുറ്റവാളികളാക്കി ഒരുസമൂഹത്തെയോ പ്രസ്ഥാനത്തെയോ തകര്‍ക്കാന്‍ കഴിയില്ല എന്നതിനു തെളിവാണ്  ബഹുജനങ്ങളുടെ പിന്തുണയോടുകൂടി DHRM മുന്നേറുന്നത്.
സാമൂഹ്യജനാധിപത്യത്തിന്റെ പിതാവ് ബാബാസാഹേബ് അംബേദ്ക്കറുടേയും ജാതിനിയമലംഘനം നടത്തി വിജയം വരിച്ച യജമാനന്‍ അയ്യന്‍ കാളിയുടേയും ആശയവും ആവേശവും ഉള്‍കൊണ്ടുകൊണ്ട് സഹനശേഷിയുടെ ബുദ്ധമാര്‍ഗ്ഗത്തിലൂടെ എക്കാലവും സാമൂഹ്യപ്രവര്‍ത്തനം നടത്തിയതാണ് DHRMന്റെ വിജയം.
അതിന്റെ 6-ാം വാര്‍ഷികആഘോഷമാണ് തിരുവനന്തപുരം വിവേകാനന്ദസെന്റിനറി ഹാളില്‍ നടക്കുന്നത്. സാംസ്‌ക്കാരികരാഷ്ട്രീയമനുഷ്യാവകാശസമുദായനേതാക്കള്‍ പങ്കെടുക്കുന്ന സമ്മളേനം വിജയകരമാക്കാന്‍ എല്ലാജനാധിപത്യ വിശ്വാസികളുടേയും സാഹായസഹകരണങ്ങള്‍അഭ്യര്‍ത്ഥിക്കുന്നു.
കറുത്തവിപ്ലവഅഭിവാദനങ്ങള്‍
സജി കൊല്ലം
(പ്രോഗ്രാം കണ്‍വീനര്‍)Tuesday, 12 November 2013

DHRM pradhishedha kudumbadharna at venjaramoodu police station


'കാറിനുതീയിട്ട് കൊലപാതകശ്രമം'
പ്രതികളെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് വെഞ്ഞാറമൂട് പോലീസ് സ്‌റ്റേഷനുമുന്നില്‍ DHRM നടത്തിയ പ്രതിഷേധ കുടുംബധര്‍ണ.

കൂടുതല്‍ ചിത്രങ്ങള്‍ക്ക്:https://www.facebook.com/media/set/?set=a.233071723518953.1073741850.107801369379323&type=1

Wednesday, 6 November 2013

ഡി.എച്ച്.ആര്‍.എം ചെയര്‍പേഴ്‌സണ്‍ സെലീനപ്രക്കാനത്തെ വധിക്കാന്‍ വീണ്ടും ഗൂഢശ്രമം

വെഞ്ഞാറമൂട്: പഞ്ഞിയൂരുള്ള ഡി.എച്ച്.ആര്‍.എം ഓഫീസില്‍ എത്തിചേര്‍ന്ന സെലീനപ്രക്കാനത്തെ ആക്രമിക്കാനായിരുന്നു അജ്ഞാതരായ ആക്രമിസംഘം രാത്രി 11 മണിയോടുകൂടി ബൈക്കുകളില്‍ എത്തിചേര്‍ന്നത്. പരിസരവാസികളായ സാമൂഹികവിരുദ്ധരുടെ ഒത്താശയോടെ നടത്തിയ വധശ്രമം പരാജയപ്പെട്ടപ്പോള്‍ സെലീനപ്രക്കാനം സഞ്ചരിച്ചിരുന്ന വാഹനം തീയിട്ട് നശിപ്പിച്ചു