Translate

Friday 1 August 2014

DHRMന്റെ സ്ത്രീധനരഹിത, ജാതിരഹിത, സമൂഹവിവാഹം(ചേരല്‍)

പത്തനംതിട്ട, കൊടുമണ്‍-ബുദ്ധപഗോഡയില്‍ യജമാനന്‍ അയ്യന്‍കാളിയുടെ 151-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് 2014 ആഗസ്റ്റ് 28ന് ജാതിരഹിതവും സ്ത്രീധനരഹിതവുമായ സമൂഹവിവാഹം(ചേരല്‍) നടക്കുന്നു. ഇന്ന് നമ്മുടെരാജ്യത്ത്  സ്ത്രീധന സമ്പ്രദായം ഒരു മഹാവിപത്തായി മാറയിരിക്കുകയാണ്. സ്ത്രീധനം നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും അത് പോക്കറ്റ് മണിയായും സംഭാവനയായും രൂപഭേദം വരുത്തി സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. ഇതുമൂലം കുടുംബതകര്‍ച്ചയും ആത്മഹത്യകളും കുട്ടികളുടെ അനാഥത്വവും കൂടിവരികയാണ്. സാമൂഹ്യമാറ്റത്തിനു വേണ്ടി പ്രതിജ്ഞാബദ്ധമായ സംഘടനകള്‍പോലും സ്ത്രീധന നിരോധനം പ്രവര്‍ത്തിതലത്തില്‍ കൊണ്ടുവരാന്‍  ശ്രമിക്കുന്നില്ല. കേവലം പറച്ചിലുകള്‍മാത്രമാണ്  ഇത്തരം വിഭാഗക്കാരില്‍ നിന്നും ഉണ്ടാകുന്നത്. എന്നാല്‍ ദലിത് ഹ്യൂമണ്‍റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) സ്ത്രീധനരഹിതവിവാഹങ്ങള്‍ക്ക് ജനാധിപത്യ മാതൃകയാകുകയാണ്. അതുപോലെ നമ്മുടെ രാജ്യത്തെ നൂറ്റാണ്ടുകളായി സര്‍വ്വപുരേഗതിയും തടസ്സപെടുത്തിയത് ജാതിവ്യവസ്ഥയും ജാതിസംസ്‌ക്കാരവുമാണ്. അതിനെ സമ്പൂര്‍ണ്ണമായും തുടച്ചുമാറ്റുന്നതിന്റെ ഭാഗമായി സ്വജാതി വിവാഹത്തെ നിരാകരിക്കുന്ന വൈവാഹിക ക്രമത്തിന് തുടക്കം കുറിയ്ക്കുകയാണ്. ഇന്ത്യന്‍ സാംസ്‌കാരികതയില്‍ രൂപം കൊണ്ടിട്ടുള്ള ബുദ്ധമതരീതിയില്‍  ഗോത്രാചാരപ്രകാരം ചേരല്‍(വിവാഹം) നടക്കുന്നു. രാവിലെ 8:06ന്  ബുദ്ധപുരോഹിതന്‍-വന്ദേജി ധമ്മ മിത്രയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന ചേരലിനുശേഷം പത്തനംതിട്ട മുനിസിപ്പാലിറ്റി സ്റ്റേഡിയത്തില്‍ 'ഊരുകാണല്‍ ചടങ്ങ്' (സ്വീകരണം) എന്നിവയും രാവുത്സവവും(കൊട്ടും പാട്ടും ആട്ടവും) ഉണ്ടായിരിക്കുന്നതാണ്. ഈ സംരംഭത്തെ വിജയിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വാസികളേയും ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തുകൊള്ളുന്നു.

No comments:

Post a Comment