Translate

Sunday 9 December 2012

സി.പി.എം ജാതിസംഘടനയുണ്ടാക്കുന്നത് ദുരൂഹം

കേരളത്തില്‍ ദലിത് പീഡനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ സിപിഎം കോളനികളില്‍ പട്ടിക ജാതിക്കാര്‍ക്ക് വേണ്ടി സംഘടനയുണ്ടാക്കുന്നത് ദുരൂഹമാണ്.വര്‍ഷങ്ങള്‍ മാറി മാറി സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍  കേരളം ഭരിച്ചു. പ്രാഥമീകമായ ഭൂമി പ്രശ്‌നം പോലും പരിഹരിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല. സിപിഎമ്മിന്റെ വോട്ടുകുത്തുന്ന അടിമകളായാണ് ദലിതരെ പാര്‍ട്ടി വളര്‍ത്തിയത്. ഇതിനെതിരെ നിലപാടെടുത്ത സംഘടനകളെ തീവ്രവാദികളാക്കി പീഡിപ്പിച്ചതും സിപിഎം സര്‍ക്കാരാണ്. ഭരണം മാറിയപ്പോള്‍ പോലീസ് പീഡനം മതിയാക്കി ബ്ലാക്മാന്‍ എന്ന കള്ളപ്രചരണം നടത്തി പീഡിപ്പിക്കുന്നു. ദലിതരെ എല്ലാതരത്തിലും പീഡിപ്പിച്ച സിപിഎം ഇപ്പോള്‍ കോളനി സംഘടനകളുണ്ടാക്കി പുതിയ രൂപത്തിലുള്ള മറ്റൊരു പീഡനമാണ് നടത്തുന്നത്.  കഴിഞ്ഞ സര്‍ക്കാര്‍ കേരളത്തില്‍ തീവ്രവാദ വേട്ടയുടെ പേരില്‍ നടത്തിയ ദലിത് വേട്ടയ്ക്ക് ആദ്യം മാപ്പുപറയാന്‍ തയ്യാറാകണം. കൊല്ലം ജില്ലയില്‍ മാത്രം നിരവധി കള്ളകേസുകളാണ് ചുമത്തിയത്. ഇതിന്റെ പേരില്‍ മാധ്യമങ്ങള്‍ വഴി നുണപ്രചരണം നടത്തി. അത് വിജയിക്കാതായപ്പോഴാണ് പട്ടികജാതി സംഘടനയുണ്ടാക്കുന്നത്.ദേശിയതലത്തില്‍ ഇത്തരമൊരു നീക്കം നടത്താത്ത സിപിഎം പതിറ്റാണ്ടുകള്‍ കഴിഞ്ഞപ്പോള്‍ എന്ത് കൊണ്ടാണ് കേരളത്തില്‍ മാത്രം ഇത്തരമൊരു സഘടന ഉണ്ടാക്കുന്നത്. ദലിതര്‍ സിപിഎമ്മിന്റെ ചതി മനസിലാക്കി തുടങ്ങിയതോടെയാണ് പുതിയ രൂപത്തില്‍ വരുന്നത്. സിപിഎമ്മിനോട് അകലം പാലികക്കുന്നവരെ നേരത്തെ സംഘപരിവാര സംഘടനകളിലേക്ക് സിപിഎം തന്നെ തള്ളിവിടുകയും പരസ്പരം സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്യുമായിരുന്നു. പുതിയ പട്ടിക ജാതി സംഘടന വരുന്നതോടെ കോളനികളില്‍ സംഘര്‍ഷത്തിനു കൂടിയാണ ്‌സിപിഎം ഗൂഢാലോചന നടത്തുന്നത്.ഡിഎച്ച്ആര്‍എമ്മിനെതിരെ എടുത്ത കൊലപാതക കേസുള്‍പ്പെടെ എല്ലാം കളവാണെന്ന് തെളിയുകാണ്. കൊല്ലം കോടതി തീപിടുത്ത കേസില്‍ ഇതുവരെ കുറ്റപത്രം നല്‍കിയില്ല. ഇത് തന്നെ സിപിഎം മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയ ദലിത് വേട്ടയ്ക്ക് തെളിവാണ്. ഡിഎച്ച്ആര്‍എം തീവ്രവാദ സംഘടനായണെന്ന് തെളിയിക്കാന്‍ വര്‍ഷം കഴിഞ്ഞിട്ടും പോലീസിനായില്ല. കേരളത്തിലെ ദലിത് മുന്നേറ്റങ്ങളെ തടയാന്‍ സിപിഎം നേതൃത്വം നല്‍കിയ ദലിത് വേട്ടയായിയിരുന്ന ബ്ലക് മാനും തീവ്രവവാദവും. ഇപ്പോള്‍ കോളനി സംഘടനകളും. സിപിഎമ്മിന്റെ ദിലിത് വിരുദ്ധ നടപടിക്കെതിരെ സംസ്ഥാന തലത്തില്‍ പ്രചരണ പരിപാടികള്‍ ആരംഭിക്കും...സിപിഎം നടത്തിയ ദലിത് വേട്ടയെ കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ സമഗ്രാമായി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.



No comments:

Post a Comment