Translate
Thursday, 29 August 2013
Wednesday, 28 August 2013
Monday, 26 August 2013
മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം തടസ്സപെടുത്തിയവരെ അറസ്റ്റുചെയ്യണം.

നവോത്ഥാനപോരാട്ടങ്ങളില്‍ മുന്നണി പോരാളിയുമായ മഹാത്മ അയ്യന്‍കാളിയുടെ ജന്മദിനാഘോഷം തൊടുപുഴയില്‍ അലങ്കോലപ്പെടുത്തിയ സാമൂഹ്യവിരുദ്ധരായ യൂത്ത് കോണ്‍ഗ്രസ്സുകാരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഡി.എച്ച്.ആര്.എം ഉള്‍പെടെയുള്ള ദലിത് സംഘടനകളുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റുപടിയ്ക്കല് കൂട്ടധര്‍ണ്ണനടത്തി.
ഡി.എച്ച്.ആര്.എം ചെയര്‍പേഴ്സണ്‍ സെലീനപ്രക്കാനം ധര്‍ണ ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ മാറിമാറി വരുന്ന ഇടതുവലതു സര്‍ക്കാരുകള്‍ ദലിത് ആദിവാസി സമൂഹത്തെ അടിച്ചമര്‍ത്തുവാനും അപമാനിക്കുവാനുമാണ് ഇന്നേവരെ ശ്രമിച്ചിട്ടുള്ളത്. അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്ത് ദലിത് സമൂഹികപ്രവര്ത്തകരെ കൊള്ളക്കാരും കൊലപാതകികളും തീവ്രവാദികളുമാക്കി അടിച്ചമര്‍ത്താന്‍ ശ്രമിച്ചു എങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ദലിതരുടെ വിമോചകനായ യജമാനന് അയ്യന്‍കാളിയെ അപമാനിക്കാന്‍ ഒത്താശ ചെയ്യുകയാണെന്ന് സെലീനപ്രക്കാനം ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കൊല്ലം സജി(ഡി.എച്ച്.ആര്.എം.വൈസ് ചെയര്മാന്), പി.കമലാസന്(ബി.ടി.സി ജനറല്‍സെക്രട്ടറി), ചന്ദ്രന്പരുത്തികുഴി, കരകുളം സത്യകുമാര്‍, കാഞ്ചിയാര്‍ പിതാംബരന്, മോഹന്‍ ജോഷ്വ(ഐ.സി.എഫ് ചീഫ് പ്രസിഡന്റ്), വണ്ടിത്തടംവല്സരാജ്, അജിത് നന്തന്‍കോട്(സീനിയര്‍ ദലിത് പ്രവര്ത്തകന്), അംബേദ്കര്‍ പുരം മുരുകന്, തുടങ്ങിയവര്‍ പങ്കെടുത്തു.
Subscribe to:
Posts (Atom)