കഴിഞ്ഞനൂറ്റാണ്ടുവരെ ജാതിനിയമഭരണഘടനയില്‍ സര്‍വ്വ മനുഷ്യാവകാശങ്ങളും നിഷേധിച്ചിരുന്ന ജനവിഭാഗമായിരുന്നു ദലിതര്‍. ഇവര്‍ക്ക് സമ്പത്തും അധികാരവും വിദ്യാഭ്യാസവും നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ഇന്ന് സാമൂഹികജനാധിപത്യഭരണസംവിധാനത്തിലാണ്. എങ്കിലും കഴിഞ്ഞ 60 വര്‍ഷം കഴിഞ്ഞിട്ടും ഈ ജനതയ്ക്ക് മറ്റുജനതയ്ക്ക് തുല്യം ഉയര്‍ച്ചയിലെത്തിചേരാന്‍ സാധിക്കാത്തത് മുന്‍കാല ദലിത് അവസ്ഥയ്ക്ക് മാറ്റമുണ്ടാകാത്തതിനാലാണ്. ഒരു ജനതയുടെ സാമൂഹികഉയര്‍ച്ചയുടെ അളവുകോല്‍ ആ ജനത ആര്‍ജ്ജിക്കുന്ന വിദ്യാഭ്യാസത്തിന്റെ തോതനുസരിച്ചാണ്. അത്തരം നേട്ടം കൈവരിക്കാന്‍ ഭാഗീകമയിട്ടെ ഈ ജനതയ്ക്ക് ഇന്ന് കഴിഞ്ഞിട്ടുള്ളു. ഇന്ന് ലോകത്തെ തിരിച്ചറിയാന്‍ സാധിക്കുന്ന ഇംഗ്ലീഷ് ഭാഷ മനസിലാക്കുന്ന കാര്യത്തില്‍ ഈ ജനത വളരെ പിന്നോക്കമാണ്. ഇതിനെപരിഹരിച്ച് ഇംഗ്ലിഷ് ഭാഷ ദലിത് ഭവനങ്ങളില്‍ സമ്പൂര്‍ണ്ണമാക്കുക എന്നലക്ഷ്യം വെച്ച് കൊണ്ട് ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് ഹോംസ്‌കൂള്‍ 2012 ന് തുടക്കം കുറിക്കുന്നത്. കേരളത്തിലെ വിദ്യഭ്യാസ സമ്പ്രദായത്തില്‍ പൊതുവെ സ്‌കൂള്‍ തലത്തില്‍ ഒന്നാം ഭാഷ മലയാളവും ഉപരിപഠനത്തിന് ഒന്നാം ഭാഷ ഇംഗ്ലീഷുമാണ്. അതുകൊണ്ടാണ് സ്‌കൂള്‍ വിദ്യഭ്യാസം പൂര്‍ത്തീകരിച്ച് കോളേജിലെത്തുന്ന ദലിത് വിദ്യാര്‍ത്ഥികള്‍ ദയനീയമായി പരാജയപ്പെടുന്നത്. അതുപോലെ ഇന്ന് ലോകത്തെ കൂടുതല്‍ അടുത്തറിയാനും വിനിമയം നടത്താനും ഇംഗ്ലീഷ് ഭാഷ അത്യന്താപേക്ഷിതമാണ്. ഇതിന് ഒരു പരിധിവരെ പരിഹാരം കാണാനാണ് ഹോംസ്‌കൂള്‍ പരിപാടിയിലൂടെ ഡി.എച്ച്.ആര്‍.എം ശ്രമിക്കുന്നത്. അത് എല്ലാ ദലിത് ഭവനങ്ങളിലും ഘട്ടം ഘട്ടമായി പൂര്‍ത്തീകരിക്കുന്നു. ഈ മഹത് സംരംഭം വിജയിപ്പിക്കുന്നതിന് എല്ലാജനാധിപത്യ വിശ്വസികളുടേയും പ്രോത്സാഹനം അത്യാവശ്യമാണ്. ഹോംസ്‌കൂള്‍ 2012ലെ പ്രോഗ്രാം ഉദ്ഘാടനം ഒക്‌ടോബര്‍ 14ന് തിരുവനന്തപുരം തായ്‌നാട് ഹാളില്‍ രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട ഗവ:ചീഫ് വിപ്പ് പി.സി ജോര്‍ജ് നിര്‍വഹിക്കുന്നു. അതോടൊപ്പം ദലിത് വിദ്യാത്ഥികള്‍ക്കു വേണ്ട ഇംഗ്ലീഷ് പഠനസഹായി പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നു. ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എല്ലാ ജനാധിപത്യവിശ്വാസികളേയും ക്ഷണിച്ചുകൊള്ളുന്നു.
Translate
Friday, 5 October 2012
Monday, 10 September 2012
Thursday, 16 August 2012
അയ്യന്‍കാളി സ്‌ക്വയര്‍ തകര്‍ക്കാന്‍ അനുവദിക്കില്ല; വാഹന പ്രചരണ ജാഥ തുടങ്ങി
തിരുവനന്തപുരം;അയ്യന്‍കാളിസ്‌ക്വയര്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദിയുടെ നേതൃത്വത്തില്‍ പ്രചരണ ജാഥ തുടങ്ങി. സെലീന പ്രക്കാനം നയിക്കുന്ന ജാഥ മത്സ്യതൊഴിലാളി ഫെഡറേഷന്‍ അഖിലേന്ത്യ സെക്രട്ടറി ടി പീറ്റര്‍ ഉദ്ഘാടനം ചെയ്തു. അയ്യന്‍കാളി പ്രതിമ സംരക്ഷണ വേദി ചെയര്‍മാന്‍ അജിത് നന്തന്‍കോട് അധ്യക്ഷത വഹിച്ചു. ലൂക്കോസ് നീലം പേരുര്‍, ചന്ദ്രന്‍ പരുത്തിക്കുഴി, ചന്ദ്രശേഖരന്‍ എം.ബി,വിതുര മുരളീ ധരന്‍, കാഞ്ചാംപഴിഞ്ഞി ശശികുമാര്‍, എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ പര്യടനം നട ത്തിയ ജാഥ ആഗസ്റ്റ് 28 ന് വെള്ളയമ്പലം അയ്യന്‍കാളി സ്‌ക്വയറില്‍ സമാപിക്കും. അന്ന് ആയിരങ്ങള്‍ അണിനിരന്ന് പ്രതിമ സംരക്ഷണ വലയം തീര്‍ക്കും.മുപ്പതോളം ദലിത് സംഘടനകളുടെ നേതൃത്വത്തിലുള്ള സംരക്ഷണവേദിയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്.
Wednesday, 15 February 2012
അടിച്ചമര്‍ത്തപെട്ടവരുടെ വിമോചനസമരങ്ങള്‍ക്ക് കരുത്തുപകര്‍ന്നത് ദലിത് ബബന്ധുവിന്റെ രചനകള്‍:
വ്യവസ്ഥാപിത ചരിത്രകാരന്മാര്‍ കുഴിച്ചുമൂടിയ ചരിത്ര സത്യങ്ങള്‍ വിളിച്ചു പറയുകയാണ് ദലിത് ബന്ധു എന്‍.കെ ജോസ് ചെയ്തതെന്ന് ചെങ്ങറ സമരനായികയും ഡി.എച്ച് .ആര്‍.എം സംസ്ഥാന
ഓര്‍ഗനൈസറുമായ സെലീനപ്രക്കാനം പറഞ്ഞു. അടിച്ചമര്‍ത്തപെട്ടവരുടെ വിമോജന പോരാട്ടങ്ങള്‍ക്ക് ദലിത് ബന്ധു എന്‍.കെ.ജോസിന്റെ ചരിത്രഗ്രന്ഥങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു. ലോകമംഗീകരിക്കുന്ന ചരിത്ര സത്യങ്ങള്‍ വിളിച്ചുപറഞ്ഞ ദലിത് ബന്ധു എന്‍.കെ.ജോസിനെ അഗീകരിക്കാന്‍ വ്യവസ്ഥാപിത ചരിത്രലോകവും സര്‍ക്കാരുകളും തയ്യാറായിട്ടില്ല
ദലിത് ബന്ധു ഉയര്‍ത്തിയ തദ്ദേശിയ ചരിത്രം സത്യങ്ങള്‍ അംഗീകരിക്കു-വര്‍ക്ക് തള്ളിക്കളയാന്‍ ഒരിക്കലും കഴിയി.. എന്‍.കെ ജോസിന്റെ
ശതാബ്ദി ആഘോഷങ്ങളി. മുഖ്യപ്രഭാഷണം നടത്തുകയായിരുന്ന്ു അവര്‍.ശദാബ്ദിആഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം ഡി.എച്ച്.ആര്‍.എം ചെയര്‍മാന്‍ വി.വി സെല്‍വരാജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തില്‍ ആദരിക്കല്‍ ചടങ്ങുംനടത്തി.
ഡി.എച്ച്.ആര്‍.എം കുടുംബങ്ങളുടെ സ്‌നേഹവന്ദനത്തിന് ചരിത്രകാരന്‍ എന്‍.കെ.ജോസ് മറുപടി പ്രസംഗം നടത്തി.തുടര്‍ന്നു നടന്ന രാവുത്സവത്തില്‍ ബാനര്‍ജീ ന്വേതൃത്തംനല്‍കിയ കനല്‍ പാട്ടുകൂട്ടത്തിന്റെ നാടന്‍കലാമേളയും അരങ്ങേറി.
Friday, 20 January 2012
Thursday, 3 November 2011
ജാതിവിരുദ്ധ പോരാട്ടത്തിന്റെ സ്മരണകളുയര്‍ത്തി സെലീനപ്രക്കാനത്തിന്റെ മനുഷ്യനിര്‍മ്മിതീയാത്ര പ്രയാണം തുടങ്ങി.....
സിപിഎമ്മിന്റെ ദലിത് വേട്ടക്കും ആര്യവല്‍ക്കരണത്തിനുമെതിരെ ഡിഎച്ച് ആര്‍എം സംസ്ഥാന കമ്മിറ്റി അംഗം സെലീന പ്രക്കാനം നയിക്കുന്ന മനുഷ്യനിര്‍മ്മിതീയാത്ര പര്യടനം തുടങ്ങി. വെങ്ങാനൂരില്ലെ യജമാനന്‍ അയ്യങ്കാളിയുടെ മണ്ണില്‍ നിന്ന് ജാതിവിരുദ്ധ സമരത്തിന്റെ സ്മരണകളുയര്‍ത്തി ജാഥാ ലീഡര്‍ സെലീന പ്രക്കാനം പ്രയാണം ആരംഭിച്ചു.
നൂറുകണക്കിന് ഡിഎച്ച്ആര്‍എം കേഡര്‍മാരുടെ സാനിധ്യത്തില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി ജാഥ ഉദ്ഘാടനം ചെയ്തു. ജാതിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവും സ്മരണകളും കേരളം കുഴിച്ചുമൂടുകയാണെന്ന് സെക്രട്ടറി പറഞ്ഞു. ജാതിനീതി നടപ്പാക്കുന്ന വര്‍ണ്ണവെറിയന്‍മാരായ സഖാക്കളെയും സംഘപരിവാര ശക്തികളെയും തിരിച്ചറിയാന്‍ കാഴിയാത്തവിധം കാവിമയമായിരിക്കുകയാണെന്ന് ഇരുകൂട്ടരുമെന്ന് സംസ്ഥാന സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ബുദ്ധന്റെ ആശയങ്ങളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുകയാണ്. എല്ലാ അടിച്ചമര്‍ത്തലുകളെയും നേരിടാന്‍ നമ്മുടെ ഒത്തൊരുമക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ഇന്ന് എട്ട് ജില്ലകളിലെ എല്ലാ ദലിത് കോളനികളിലും ഡിഎച്ച്ആര്‍എം സംഘടനാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നു. എന്നിട്ടും കള്ളകഥകള്‍ പ്രചരിപ്പിച്ച് സംഘടനയെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ കേരളത്തിലല്ല ജീവിക്കുന്നത് എന്ന് കരുതേണ്ടിവരും. അത്രക്കും ക്രൂരമായ അക്രമണമാണ് നമ്മുടെ സഹോദരങ്ങള്‍ നേരിട്ടത്് എന്നിട്ടും അവസാനിപ്പിക്കാത്ത കറുത്ത തൊലികണ്ടാല്‍ സവര്‍ണ സഖാക്കള്‍ക്ക് കലിയിളകുകയാണ്. അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളകേസെടുക്കുന്നു.കറുത്തവനും വെളുത്തവനും രണ്ടുനീതി നടപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തില്ലിന്നുമെന്ന് ജാഥാപ്രയാണമാരംഭിച്ചുകൊണ്ട് സെലീന പ്രക്കാനം പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങളെന്നും മേനിനടിക്കുന്നവരാണ്് കേരളത്തില്‍ വര്‍ണ്ണവെറിയും ജാതിനിയമവും നടപ്പാക്കുന്നത്. കേരളത്തിലെ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന പിന്നോക്ക ജനതയോട് സിപിഎം ചെയ്ത വഞ്ചനക്ക് ചരിത്രം കണക്കുചോദിക്കുമെന്നും സെലീന പ്രക്കാനം പറഞ്ഞു.ജാതിവിരുദ്ധ പോരാട്ടം ശക്തിപെടുത്തികൊണ്ട് കേരളം മുഴുവന്‍ ജാതിവിരുദ്ധ സമിതികള്‍ രൂപികരിക്കുമെന്നും. വര്‍ണ്ണവെറിയന്‍മാരുടെയും ജാതി സഖാക്കളെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന കാലം വരുമെന്നും സെലീനപ്രക്കാനം ചൂണ്ടികാട്ടി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം സ്ത്രീകളുള്‍പ്പെടെ നൂറോളെം പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ അക്രമണത്തിനിരയായത്. തീവ്രവാദികളെന്ന് വിളിച്ചവര്‍ ഇപ്പോളള്‍ ഒന്നും മിണ്ടുന്നില്ല. വര്‍ണ്ണവെറിയന്‍മാരായ മാധ്യമപ്രവര്‍ത്തകരെ കൂട്ട് പിടിച്ച് വീണ്ടും കള്ളപ്രചരണത്തിനാണ് ഒരുങ്ങുന്നതെന്നു സെലീന പറഞ്ഞു.നവംബര്‍ രണ്ടിന് യജമാനന്‍ അയങ്കാളിയുടെ മണ്ണില്‍ നിന്നാരംഭിച്ച് ജാഥ എട്ട് ജില്ലകളിലെ ദലിത് കോളനികളില്‍ പര്യടനം പൂര്‍ത്തിയാക്കി ജനുവരി 9ന് തൃശൂരില്‍ സമാപിക്കും.
Subscribe to:
Posts (Atom)










