Translate
Friday, 26 April 2013
Sunday, 14 April 2013
Wednesday, 27 March 2013
Wednesday, 20 March 2013
ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു
തിരുവനന്തപുരം: വിവിധ ദലിത് സംഘടനകളില്‍ പ്രവര്‍ത്തിച്ച നൂറോളം പേര്‍ ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു. അജിത് നന്തന്‍ കോടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് തീരുമാനം. ഡി.സി.എഫ്,എസ്.സി/എസ്.ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍, ഐ.ഡി.എഫ്, കെ.ഡി.പി, സീഡിയന്‍, ദലിത് അധികാരസംരക്ഷണ സമിതി, സൈന്ധവ സാംസ്‌ക്കാരികസമിതി തുടങ്ങിയ സംഘടനകളില്‍ ഇരുപതുവര്‍ഷത്തിനുമേല്‍ കേരളത്തില്‍ നടന്നിട്ടുള്ള ദലിത് സമരങ്ങളിലും മുന്നേറ്റങ്ങളിലും പ്രവര്‍ത്തിച്ചവരാണ് ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നത്. ദലിത് ചിത്രകാരനും എഴുത്തുകാരനും ചിന്തകനുമായ തത്തു ഇവരോടൊപ്പം ഡി.എച്ച്.ആര്‍.എമ്മില്‍ ചേര്‍ന്നു
Thursday, 7 March 2013
2013ലെ ഡിഎച്ച്.ആര്‍.എം ഭാരവാഹികളെ തെരഞ്ഞെടുത്തു
2013ലെ ഡിഎച്ച്.ആര്‍.എം ഭാരവാഹികളെ തെരഞ്ഞെടുത്തു: സെലീനപ്രക്കാനം സ്റ്റേറ്റ് ചെയര്‍പേഴ്‌സണ്‍ എറണാകുളം: ദലിത് ഹ്യൂമണ്‍റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) ന്റെ 2013ലെ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലീന പ്രക്കാനം ആണ് സംസ്ഥാന ചെയര്‍പേഴ്‌സണ്‍. കഴിഞ്ഞ കമ്മ്യൂണിസ്റ്റ് ഭരണകൂടം വ്യാജ തീവ്രവാദം ആരോപിച്ച് വേട്ടയാടിയ സുരേഷ് വേളമാനൂര്‍ ആണ് സംസ്ഥാന സെക്രട്ടറി.വി.വി സെല്‍വരാജ് സ്റ്റേറ്റ് കണ്‍ട്രോളര്‍,സംസ്ഥാന ട്രഷറര്‍ ഷാജി കരുമാലൂര്‍. മറ്റുഭാരവാഹികള്‍ കൊല്ലം സജി(വൈസ് ചെയര്‍മാന്‍), അജിത കീഴ്പാലൂര്‍(ജോയിന്റ് സെക്രട്ടറി), ശ്രീകുമാര്‍ പത്തനംതിട്ട, ഷിജില്‍ ഗുരുവായൂര്‍, രഞ്ജിനി കൊടുമണ്‍, സജീവ് ചേര്‍ത്തല, ഉണ്ണി ഇട്ടിവ, വര്‍ക്കല തുളസീദാസ്, ആദി ദ്രാവിഡ്, വിജയകുമാര്‍ നെടുമ്പന, ദിനേശ് കൊടുമണ്‍ എന്നിവരാണ് മറ്റു എക്‌സിക്ക്യൂട്ടീവ് ഭാരവാഹികള്‍. ഡി.എച്ച്.ആര്‍എമ്മിന്റെ ഹോംസ്‌ക്കൂള്‍ ഇന്‍ചാര്‍ജറായി സുനില ചടയമംഗലത്തെ യോഗം തെരഞ്ഞെടുത്തു. ഏപ്രില്‍ രണ്ടാംതിയതി തിരുവന്തപുരം വി.ജെ.റ്റി ഹാളില്‍വെച്ച് നടക്കുന്ന '2000സാമൂഹികപ്രവര്‍ത്തകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് വിതരണ' ചടങ്ങില്‍വെച്ച് പുതിയ ഭാരവാഹികള്‍ക്ക് സ്വീകരണം നല്‍കും. ബാനര്‍ജി നയിക്കുന്ന കനല്‍പാട്ടുകൂട്ടത്തിന്റെ നാടന്‍പാട്ടും ഉണ്ടായിരിക്കും.
Friday, 15 February 2013
Saturday, 2 February 2013
ദലിത് ബന്ധു N.Kജോസിന്റെ 130-മത് ചരിത്രഗ്രന്ഥം പ്രകാശനം
തിരു: പ്രമുഖ ചരിത്രകാരന്‍ ദലിത് ബന്ധു എന്‍കെ ജോസിന്റെ 130-മത് ചരിത്രഗ്രന്ഥം ഡി.എച്ച്.ആര്‍.എം സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് അംഗം സെലീനപ്രക്കാനം നിര്‍വഹിച്ചു. തദ്ദേശിയ കേരളം എന്ന ചരിത്രഗ്രന്ഥം ദലിത് പ്രവര്‍ത്തകന്‍ അജിത്ത് നന്ദന്‍കോടിന് നല്‍കിക്കൊണ്ടാണ് പ്രകാശനകര്‍മം നിര്‍വഹിച്ചത്. ചരിത്രമില്ലാത്തവരുടെ ചരിത്രകാരന്‍ അതാണ് ദലിത് ബന്ധുവെന്നും ജനാധിപത്യത്തിലേയ്ക്ക് ഒരു വഴികാട്ടിയാണ് ഈ ചരിത്രഗ്രന്ഥങ്ങള്‍ എന്നും സെലീനപ്രക്കാനം ഓര്‍മിപ്പിച്ചു. ഊഹാ പോഹ ചരിത്രകാരന്മാരില്‍നിന്നും വേറിട്ട യുക്തിചിന്തയ്ക്കടിസ്ഥാനപെടുത്തി ചരിത്രത്തോട് സത്യസന്ധമായ നീതി പുലര്‍ത്തിയ മഹാനായ ചരിത്രകാരനാണ് എന്‍.കെ.ജോസ്. ജാതി ചിന്തയും വിദേശമൂല്യങ്ങളേയും അടിസ്ഥാനപെടുത്തി ചരിത്ര നിര്‍മ്മിതി ചെയ്യുകയായിരുന്നു ഇന്നലെ വരെയും. അതില്‍ നിന്ന് വേറിട്ട ഒരു പാത ജനങ്ങള്‍ക്ക്്‌നല്‍കിയത് മഹാനായ ചരിത്രകാരന്‍ എന്‍.കെ. ജോസാണ്. അദ്ദേഹത്തിന്റെ 85-ാം പിറന്നാള്‍ ആഘോഷവും ഇന്ത്യന്‍ തദ്ദേശീയ ജനതയുടെ ചരിത്രദിനമായിട്ടാണ് ഓര്‍ക്കുന്നത്. ആ ദിനത്തില്‍ തന്നെ തദ്ദേശീയ കേരളം എന്നഗ്രന്ഥം ഇന്ത്യന്‍ ജനതയ്ക്ക് നല്‍കിയ ദലിത് ബന്ധുവിനോട് തിരാത്ത കടപ്പാടുണ്ട് എന്ന് പ്രഥമ ദലിത് പ്രവര്‍ത്തകന്‍ അജിത്ത് നന്ദന്‍കോട് പറഞ്ഞു. ജാതിയ ചിഹ്നങ്ങളെ ഉപേക്ഷിച്ച് മാനവികതയുടെ മാതൃകയാകാന്‍ എല്ലാവരും മുന്നോട്ടു വരണമെന്ന് അദ്ധ്യക്ഷതവഹിച്ച സുരേഷ് വേളമാനൂര്‍ പറഞ്ഞു. ഡി.എച്ച്.ആര്‍.എം ഹോംസ്‌ക്കൂള്‍ ഓര്‍ഗനൈസര്‍ വിനോദ് ഇലകമണ്‍ സ്വാഗതം പറഞ്ഞു. കൊല്ലം ജില്ലാ ഓര്‍ഗനൈസര്‍ കൊല്ലം സജി കൃതജ്ഞത പറഞ്ഞു.
https://www.facebook.com/media/set/?set=oa.335134346588557&type=1
https://www.facebook.com/media/set/?set=oa.335134346588557&type=1
Subscribe to:
Posts (Atom)





