Translate

Thursday, 3 November 2011

ജാതിവിരുദ്ധ പോരാട്ടത്തിന്റെ സ്മരണകളുയര്‍ത്തി സെലീനപ്രക്കാനത്തിന്റെ മനുഷ്യനിര്‍മ്മിതീയാത്ര പ്രയാണം തുടങ്ങി.....

സിപിഎമ്മിന്റെ ദലിത് വേട്ടക്കും ആര്യവല്‍ക്കരണത്തിനുമെതിരെ ഡിഎച്ച് ആര്‍എം സംസ്ഥാന കമ്മിറ്റി അംഗം സെലീന പ്രക്കാനം നയിക്കുന്ന മനുഷ്യനിര്‍മ്മിതീയാത്ര പര്യടനം തുടങ്ങി. വെങ്ങാനൂരില്ലെ യജമാനന്‍ അയ്യങ്കാളിയുടെ മണ്ണില്‍ നിന്ന് ജാതിവിരുദ്ധ സമരത്തിന്റെ സ്മരണകളുയര്‍ത്തി ജാഥാ ലീഡര്‍ സെലീന പ്രക്കാനം പ്രയാണം ആരംഭിച്ചു.

നൂറുകണക്കിന് ഡിഎച്ച്ആര്‍എം കേഡര്‍മാരുടെ സാനിധ്യത്തില്‍ ഡിഎച്ച്ആര്‍എം സംസ്ഥാന സെക്രട്ടറി  ജാഥ ഉദ്ഘാടനം ചെയ്തു. ജാതിവിരുദ്ധ പോരാട്ടത്തിന്റെ ചരിത്രവും സ്മരണകളും കേരളം കുഴിച്ചുമൂടുകയാണെന്ന് സെക്രട്ടറി പറഞ്ഞു. ജാതിനീതി നടപ്പാക്കുന്ന വര്‍ണ്ണവെറിയന്‍മാരായ സഖാക്കളെയും സംഘപരിവാര ശക്തികളെയും തിരിച്ചറിയാന്‍ കാഴിയാത്തവിധം കാവിമയമായിരിക്കുകയാണെന്ന് ഇരുകൂട്ടരുമെന്ന് സംസ്ഥാന സെക്രട്ടറി ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ബുദ്ധന്റെ ആശയങ്ങളെ പോലും കമ്മ്യൂണിസ്റ്റുകാര്‍ ഭയപ്പെടുകയാണ്. എല്ലാ അടിച്ചമര്‍ത്തലുകളെയും നേരിടാന്‍ നമ്മുടെ ഒത്തൊരുമക്ക് കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്നും ഇന്ന് എട്ട് ജില്ലകളിലെ എല്ലാ ദലിത് കോളനികളിലും ഡിഎച്ച്ആര്‍എം സംഘടനാപ്രവര്‍ത്തനം ശക്തമാക്കിയിരിക്കുന്നു. എന്നിട്ടും കള്ളകഥകള്‍ പ്രചരിപ്പിച്ച് സംഘടനയെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുന്നവര്‍ കേരളത്തിലല്ല ജീവിക്കുന്നത് എന്ന് കരുതേണ്ടിവരും. അത്രക്കും ക്രൂരമായ അക്രമണമാണ് നമ്മുടെ സഹോദരങ്ങള്‍ നേരിട്ടത്് എന്നിട്ടും അവസാനിപ്പിക്കാത്ത കറുത്ത തൊലികണ്ടാല്‍ സവര്‍ണ സഖാക്കള്‍ക്ക് കലിയിളകുകയാണ്. അവരുടെ ഉദ്യോഗസ്ഥരെ ഉപയോഗിച്ച് കള്ളകേസെടുക്കുന്നു.കറുത്തവനും വെളുത്തവനും രണ്ടുനീതി നടപ്പാക്കുന്ന സംസ്‌കാരമാണ് കേരളത്തില്ലിന്നുമെന്ന് ജാഥാപ്രയാണമാരംഭിച്ചുകൊണ്ട് സെലീന പ്രക്കാനം പറഞ്ഞു. പുരോഗമന പ്രസ്ഥാനങ്ങളെന്നും മേനിനടിക്കുന്നവരാണ്് കേരളത്തില്‍ വര്‍ണ്ണവെറിയും ജാതിനിയമവും നടപ്പാക്കുന്നത്. കേരളത്തിലെ ദലിതരും ആദിവാസികളുമുള്‍പ്പെടുന്ന പിന്നോക്ക ജനതയോട് സിപിഎം ചെയ്ത വഞ്ചനക്ക് ചരിത്രം കണക്കുചോദിക്കുമെന്നും സെലീന പ്രക്കാനം പറഞ്ഞു.ജാതിവിരുദ്ധ പോരാട്ടം ശക്തിപെടുത്തികൊണ്ട് കേരളം മുഴുവന്‍ ജാതിവിരുദ്ധ സമിതികള്‍ രൂപികരിക്കുമെന്നും. വര്‍ണ്ണവെറിയന്‍മാരുടെയും ജാതി സഖാക്കളെയും സമൂഹം ഒറ്റപ്പെടുത്തുമെന്ന കാലം വരുമെന്നും സെലീനപ്രക്കാനം ചൂണ്ടികാട്ടി. കഴിഞ്ഞ ഒരു മാസത്തിനിടയില്‍ മാത്രം സ്ത്രീകളുള്‍പ്പെടെ നൂറോളെം പ്രവര്‍ത്തകരാണ് സിപിഎമ്മിന്റെ അക്രമണത്തിനിരയായത്. തീവ്രവാദികളെന്ന് വിളിച്ചവര്‍ ഇപ്പോളള്‍ ഒന്നും മിണ്ടുന്നില്ല. വര്‍ണ്ണവെറിയന്‍മാരായ മാധ്യമപ്രവര്‍ത്തകരെ കൂട്ട് പിടിച്ച് വീണ്ടും കള്ളപ്രചരണത്തിനാണ് ഒരുങ്ങുന്നതെന്നു സെലീന പറഞ്ഞു.നവംബര്‍ രണ്ടിന് യജമാനന്‍ അയങ്കാളിയുടെ മണ്ണില്‍ നിന്നാരംഭിച്ച് ജാഥ എട്ട് ജില്ലകളിലെ ദലിത് കോളനികളില്‍ പര്യടനം പൂര്‍ത്തിയാക്കി ജനുവരി 9ന് തൃശൂരില്‍ സമാപിക്കും.

Thursday, 22 September 2011

തീവ്രവാദം ദലിത് സംഘടനക്കുമേലെ കെട്ടിവച്ചത് സിപിഎം ഗൂഢാലോചന

തിരുവനന്തപുരം; ദലിത് തീവ്രവാദമെന്ന കളളകഥ ചുമത്തി ഇടതുസര്‍ക്കാര്‍ നടത്തിയ ദലിത് വേട്ടക്ക് രണ്ടാണ്ട് തികയുന്ന സെപ്തബര്‍ 23 ന് മാധ്യമ, ഭരണകൂട ഭീകരതാ വിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഡി എച്ച് ആര്‍ എം സംസ്ഥാന കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ പഞ്ചായത്ത് കേന്ദ്രങ്ങളിലും ഈ ദിനത്തില്‍ ജാതിവിരുദ്ധ ജനകീയ സമിതികള്‍ രൂപികരിക്കും. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് 2009 സെപ്ത 21 മുതല്‍ ദലിത് വംശഹത്യക്ക് വേണ്ടി നടത്തിയ  ഗൂഢാലോചന 2009 ഡിസം 27 വരെയാണ് തുടര്‍ന്നത്. തീവ്രവാദത്തിന്റെ മറവില്‍ സിപിഎം നടത്തിയ  കോളനികളില്ലെ അക്രമം താല്‍ക്കാലികമായെങ്കിലും അവസാനിക്കുന്നത് 27 ന്് മാത്രമായിരുന്നു.
കോടതി കത്തിക്കല്‍ മുതല്‍ കൊലപാതകം വരെയുളള കള്ളകേസുകള്‍ സംഘടനാ നേതാക്കള്‍ക്കെതിരെ ചുമത്തിയത്. ക്രൂരമായ മര്‍ദ്ദനങ്ങളും കള്ളപ്രചരണങ്ങളും നടത്തി സംഘടനയെ ഇല്ലാതാക്കുനുള്ള ശ്രമമായിരുന്നു വര്‍ക്കല കൊലപാതകം കെട്ടിയേല്‍പ്പിച്ചതിനു പിന്നില്‍. സംഭവം കഴിഞ്ഞു രണ്ടുവര്‍ഷമായിട്ടും ഈ സംഭവത്തില്‍ യാതൊരു തെളിവുകളും ചുണ്ടികാട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്്  ആയിട്ടില്ല.ദലിത് തീവ്രവാദം ആരോപിക്കാന്‍ ഉന്നയിച്ച കള്ളകേസുകളില്‍ ഏതെങ്കിലും ഒന്നില്‍ ഒരു തെളിവെങ്കിലും മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടാല്‍ സംഘടന പിരിച്ചുവിടുമെന്ന് ആവര്‍ത്തിക്കുന്നു.ദലിത് തീവ്രവാദ സംഘടനായാണ് ഡി എച്ച് ആര്‍ എം എന്ന് പ്രചരണം നടത്തിയ പോലീസ് ഇപ്പോള്‍ നിശബ്ദപാലിക്കുന്നതും അന്ന് നടത്തിയ ഗൂഢാലോചനയുടെ തെളിവാണ്. പോലീസ് ദലിത് തീവ്രവാദത്തിന് തെളിവ് പുറത്ത് വിടണമെന്നാണ് ജനാധിപത്യ കേരളം ആവശ്യപ്പെടുന്നത് അതിന് യു. ഡി എഫ് .സര്‍ക്കാര്‍ തയ്യാറാകണം. ജാനധിപത്യത്തില്‍ ആരെയും കൊന്നൊടുക്കാന്‍ അനുവദിക്കരുത് അതിനാല്‍ സര്‍ക്കാര്‍ സത്യവസ്ഥ ജനങ്ങളെ അറിയിക്കണം.സിപിഎം സംസ്ഥാന കമ്മിറ്റി അറിഞ്ഞ് കൊണ്ട് ആഭ്യന്തരമന്തിയുടെ ഗൂഢാലോചനയിലാണ് ദലിത് തീവ്രവാദ ആരോപണം കെട്ടിചമച്ചത്. ഡി എച്ച് ആര്‍ എമ്മിന്റെ പ്രവര്‍ത്തനങ്ങള്‍ വിളറിപ്പിടിക്കുന്നത് സിപിഎമ്മിനെയായതിനാലാണ് സിപിഎം ഭരണത്തില്‍ സംഘടനയെ തകര്‍ക്കാന്‍ ശ്രമിച്ചത്.ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചതിനു ശേഷമാണ് സംഘടനയെ തീവ്രവാദ കഥകള്‍ പ്രചരിപ്പിച്ച് ഒറ്റപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും, തദ്ദേശ തിരഞ്ഞെടുപ്പിലും അഞ്ച് ജിലകളില്‍ സാനിധ്യമറിയിച്ച് ഈ ഗൂഢാലോചനയെ തകര്‍ക്കാന്‍ സംഘടനക്ക് കഴിഞ്ഞു.എന്നും കുത്തകയാക്കി വച്ചിരിക്കുന്ന ദലിത് വോട്ടുബാങ്ക് തകരുമെന്ന ഭീതിയില്‍ സിപിഎം ഇപ്പോള്‍ കള്ളപ്രചരണത്തിനൊപ്പം അക്രമവും അഴിച്ചുവിടുകയാണ്. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ തടയാന്‍ സിപിഎം എത്രശ്രമിച്ചാലും ആവില്ലെന്ന തെളിവാണ് തീവ്രാവാദ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളികളഞ്ഞതെന്ന് ദലിത് ഹ്യൂമന്‍ റൈറ്റ്‌സ് മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറി  പ്രസ്താവനയില്‍ പറഞ്ഞു.

Monday, 12 September 2011

ഡി.എച്ച്.ആര്‍.എം മാര്‍ച്ചിനു നേരെ ഡി.വൈ.എഫ്.ഐ ആക്രമണം ....

കിളിമാനൂര്‍: സമാധാനപരമായി നടത്തിയ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചിനു നേരെ ഡി വൈ എഫ് ഐയുടെ ആക്രമണം. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളകേസെടുക്കുന്നതില്‍ പ്രതിഷേധിച്ചും , ഡി എച്ച് ആര്‍ എം പ്രവര്‍ത്തകരുടെ വീടുകള്‍ തകര്‍ത്തവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടും പള്ളിക്കല്‍ പോലീസ് സ്‌റ്റേഷനിലേക്ക് ഡിഎച്ച്ആര്‍എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനുനേരെയാണ് ഡിവൈഎഫ് പ്രവര്‍ത്തകര്‍ കല്ലേറ് നടത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ അഞ്ഞൂറോളം പേര്‍ പ്രകടനമായി നീങ്ങുന്നതിനിടെയായിരുന്നു കല്ലേറ് നടത്തിയത്. കല്ലേറില്‍ ഡി എച്ച് ആര്‍ എം ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം ഉള്‍പ്പെടെ പതിനാല് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ അഞ്ച് സ്ത്രീകളും ഉള്‍പ്പെടും. ഇവരെ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമാധനപരമായി നടത്തിയ പ്രകടനത്തിനുനേരെ നടന്ന ആക്രമണത്തോടെ ഇവിടെ അക്രമം അഴിച്ചുവിടുന്നവര്‍ ആരാണെന്ന് പകല്‍വെളിച്ചത്തില്‍ വ്യക്തമായിരിക്കുകയാണ്. ജനാധിപത്യരീതിയില്‍ പ്രകടനം നടത്താന്‍ പോലും അനുവദിക്കാത്ത രീതിയില്‍ ജാതിവാദികളുടെ ഫാസിസമാണ് അരങ്ങേറിയതെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി പ്രസ്താവനയില്‍ പറഞ്ഞു. ദലിത് സംഘടനാ പ്രവര്‍ത്തനത്തെ അക്രമത്തിലൂടെയും കള്ളപ്രചരണത്തിലൂടെയും ഇല്ലാതാക്കാനാണ് ഈ ശക്തികള്‍ ശ്രമിക്കുന്നത്. ഇതിന്റെ തെളിവാണ് ഇന്ന് നടന്ന അക്രമ സംഭവങ്ങള്‍.  സ്ത്രീകളുള്‍പ്പെടെ നിരവധി പേരെ വളരെ ക്രൂരമായാണ് അക്രമികള്‍ നേരിട്ടത്.  അക്രമത്തിലൂടെ സംഘടനാപ്രവര്‍ത്തനം ഇല്ലാതാക്കാമെന്നത് ഡി വൈ എഫ് ഐ യുടെ വ്യാമോഹം മാത്രമാണ്. തീവ്രവാദമുള്‍പ്പെടെ കള്ളകഥകള്‍ പ്രചരിപ്പിച്ച് പരാജയപ്പെട്ടവര്‍ ഇപ്പോള്‍ ദലിതരെ കല്ലെറിഞ്ഞ് ഓടിക്കുകയാണ്. ജാതിവാദം അജണ്ടയാക്കിയ ഫാസിസ്റ്റുകളുടെ സ്വഭാവമാണ് ഡി വൈ എഫ് ഐ പിന്തുടരുന്നത്. സംസ്ഥാന സമിതി അംഗങ്ങളെയുള്‍പ്പെടെ മര്‍ദ്ദിച്ച ജാതിവാദികളുടെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്ന് ജില്ലാ വ്യാപകമായി പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കും( 13.11)ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്ക് നേരെ നടത്തിയ ഈ  ക്രൂരതക്കെതിരെ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ സമിതി പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

പോലിസ് സ്റ്റേഷനിലേക്ക് നടന്ന മാര്‍്ച്ച് സംസ്ഥാന ചെയര്‍മാന്‍ വി വി സെല്‍വരാജ് ഉദ്ഘാടനം ചെയ്തു.

ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസ് ഇന്ന് ഡി എച്ച് ആര്‍ എമ്മിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച്

കിളിമാനൂര്‍: ദലിത് സംഘടനാ പ്രവര്‍ത്തകരെ വീടുകയറി അക്രമിച്ച പ്രതികളെ സംരക്ഷിക്കുകയും, ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ക്കെതിരെ കള്ളക്കേസെടുക്കുകയും ചെയ്യുന്ന പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്്‌റേറഷന്‍ ധര്‍ണ്ണയും മാര്‍ച്ചും നടത്തുമെന്ന് ഡി എച്ച് ആര്‍ എം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. മടവൂരില്‍ സാമൂഹ്യ വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ ഡി എച്ച് ആര്‍ എമ്മിന്റെ പേരിലാണ് പോലീസ് കെട്ടിവയ്ക്കുന്നത്. നിരവധി ഡി എച്ച് ആര്‍ എം പ്രവര്‍ത്തകര്‍ അക്രമിക്കപ്പെട്ടിട്ടും പോലീസ് നടപടിയെടുക്കാതിരിക്കുകയും ചെയ്യുന്നു. ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടത്തിയവര്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമം അനുസരിച്ച് നടപടിയെടുക്കുക. കള്ളക്കേസെടുക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ ഇന്ന് (12.9) പള്ളിക്കല്‍ പോലീസ് സറ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കുന്നത്. ഡി എച്ച് ആര്‍ എമ്മിനെതിരെ കഴിഞ്ഞ കുറേ കാലമായി തുടരുന്ന കള്ള പ്രചരണം പൊളിഞ്ഞതോടെ വീണ്ടും പുതിയ നുണകളുമായി പോലീസും ചില സംഘടിത ശക്തികളും രംഗത്തിറങ്ങിയതിന്റെ തെളിവാണ് ഇവിടെ നടക്കുന്നത്. വര്‍ക്കല കൊലപാതക മുള്‍പ്പെടെ കള്ളകഥകള്‍ ഒരോന്നായി പൊളിയുകയും ദലിത് സംഘടന ശക്തിപ്രാപിക്കുകയും ചെയ്യുന്നതില്‍ വിളറിപൂണ്ട ശക്തികളാണ് ഇതിനു പിന്നില്‍. അക്രമം നടത്തുന്ന സാമൂഹ്യ വിരുദ്ധ ശക്തികളെ പിടികൂടാനും ദലിത് സംഘടനാപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പോലീസ് തയ്യാറാകണം. ദലിതര്‍ക്കെതിരെ നടക്കുന്ന സംഘടിതമായ കള്ള പ്രചരണങ്ങള്‍ക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും മുഴുവന്‍ ജനാധിപത്യ വിശ്വാസികളും രംഗത്ത് വരണമെന്ന് ഡി എച്ച് ആര്‍എം ജില്ലാ സമിതി അഭ്യര്‍ത്ഥിക്കുന്നു.

Thursday, 18 August 2011

യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മദിനവാര്‍ഷിക ദിനാഘോഷം. ആഗസ്റ്റ് 28 വരമൊഴി മഹോത്സവം.അറിവിന്റെ അക്ഷരലോകത്തേക്ക് ഇന്ത്യന്‍ജനത 'നമോ തത് ചിനതമ്' കുറിക്കുന്നു.

ജനാധിപത്യ വിശ്വാസികളെ..................... മനുഷ്യരെ വസ്ത്രമുടുക്കാനോ, പൊതുവഴിയില്‍ സഞ്ചരിക്കാനോ, ദാഹനീര് കുടിക്കാനോ അനുവദിക്കാത്ത നിയമരീതിയായിരുന്നു കഴിഞ്ഞനൂറ്റാണ്ടുവരെ നമ്മുടെ രാജ്യത്ത്. ഇത്തരത്തില്‍ ഇന്ത്യാക്കാരെ കീഴ്ജാതിക്കാരാക്കിയും, അയിത്തക്കാരാക്കിയും അടിമകളുമാക്കി എല്ലാ മനുഷ്യാവകാശങ്ങളും നിരോധിച്ചിരുന്നത് വിദേശികളായ ആര്യന്‍മാരായിരുന്നു. അവരാണ് ഈ രാജ്യത്ത് ജാതിവ്യവസ്ഥ സൃഷ്ടിച്ചത്. അത്തരത്തില്‍ ജാതിസംസ്‌കാരത്തില്‍ സാമൂഹ്യ അധികാരം ബ്രാഹ്മണര്‍ക്കും രാഷ്ട്രീയ അധികാരം ക്ഷത്രിയര്‍ക്കും എന്ന ഭരണരീതിയാണ് ഇവിടെ ആര്യന്‍മാര്‍ പിന്‍തുടര്‍ന്നിരുന്നത്. ലോകസമൂഹമായി കഴിവും കാര്യശേഷിയും പ്രകടിപ്പിക്കാനോ, പൊരുത്തപ്പെടാനോ പ്രാപ്തിയില്ലാത്തവരായിരുന്നു ആര്യന്‍മാര്‍. അതുകൊണ്ടാണ് തദ്ദേശവാസികളായ ഇന്ത്യാക്കാര്‍ക്ക് അധികാരവും ഭൂമിയും സമ്പത്തും വിദ്യാഭ്യാസവും നിയമംമൂലം ആര്യന്‍മാര്‍ക്ക് നിരോധിക്കേണ്ട ഗതികേട് വന്നുചേര്‍ന്നത്. ഈ നിരോധനങ്ങളെ എല്ലാം ലംഘിച്ചും, ചോദ്യം ചെയ്തുമാണ് യജമാനന്‍ അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ ഇന്ത്യയിലാദ്യമായി മനുഷ്യാവകാശ സമരങ്ങള്‍ നടന്നത്. ജാതിഭരണക്കാര്‍ക്കെതിരെ യജമാനന്‍ നടത്തിയ നിരവധി കലാപങ്ങളില്‍ ചാലിയാര്‍ തെരുവ് കലാപവും, വില്ലുവണ്ടി സമരവും, അക്ഷരസമരവും, മാറുമറയ്ക്കല്‍ കലാപവും മനുഷ്യ-സ്വാതന്ത്ര്യസമരങ്ങളുടെ ചരിത്രത്തില്‍ ഇന്നും ജ്വലിച്ച് നില്‍ക്കുന്നു. 'സ്വാതന്ത്ര്യം അനുഭവിക്കുമ്പോള്‍ മാത്രമേ നാം സ്വതന്ത്രര്‍ എന്ന് കരുതാവൂ' എന്ന ബുദ്ധദര്‍ശനമാണ് 1863 ആഗസ്റ്റ് 28-ന് വെങ്ങാനൂരില്‍ പിറന്ന യജമാനന്‍ അയ്യന്‍കാളിയുടെ ജീവിതാന്ത്യം വരെയുള്ള കലാപങ്ങളില്‍ നമുക്ക് കാണുവാന്‍ കഴിയുന്നത്. ഇന്ന് നമ്മുടെ രാജ്യം സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്ന അടിസ്ഥാനതത്വത്തിലെ ഭരണക്രമത്തിലാണ്. ഈ ജനാധിപത്യ സംവിധാനത്തെ അട്ടിമറിച്ച് വീണ്ടും ജാതിവ്യവസ്ഥ സ്ഥാപിക്കാന്‍ ജാതിവാദികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്ന സമയമാണിത്. അതിന് ഉദാഹരണമാണ് ഉടുതുണി അഴിച്ചുമാറ്റി, മാറിനുവരെ നികുതി ചുമത്തിയ പഴയഭ്രാന്തന്‍ ജാതിരാജാക്കന്‍മാരെ പ്രജാസ്‌നേഹികളാണെന്ന് പ്രകീര്‍ത്തിക്കുന്നത്. ഇതില്‍ നിന്നും ജാതിവാദികള്‍ ജനാധിപത്യ വ്യവസ്ഥയെ എന്തുമാത്രം വെറുക്കുന്നൂവെന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ഈ ഘട്ടത്തിലാണ് യജമാനന്‍ അയ്യന്‍കാളിയുടെ 148-ാമത് ജന്മവാര്‍ഷികദിനം കടന്നുപോകുന്നത്. ആ മഹാദിനം ദലിത് ഹ്യൂമണ്‍ റൈറ്റ്‌സ് മൂവ്‌മെന്റ് (DHRM) വരമൊഴി മഹോത്സവമായി കൊണ്ടാടുകയാണ്. നളന്ദയും, തക്ഷശിലയും, കാന്തള്ളൂരും തുടങ്ങിയ ലോകോത്തര സര്‍വ്വകലാശാലകള്‍ ഒരു കാലത്ത് ലോകജനത്തിന് അറിവ് പകര്‍ന്ന നാവായിരുന്നു. അക്കാലത്ത് അറിവിനെ വന്ദിക്കുക എന്ന 'നമോ തത് ചിനതമ്' ആയിരുന്നു അക്ഷരലോകത്ത് കടക്കുന്ന ഇന്ത്യാക്കാരുടെ ആദ്യവരമൊഴി. ആ വാക്യമെഴുതി പുത്തന്‍തലമുറ 2011 ആഗസ്റ്റ് 28 വൈകുന്നേരം 4.30-ന് അറിവിന്റെ ലോകത്തേയ്ക്ക് കടക്കുന്നു. തദവസരത്തില്‍ പ്രമുഖ ചരിത്രകാരന്‍ ദലിത്ബന്ധു എന്‍.കെ ജോസിന്റെ 124-ാം ചരിത്രപുസ്തകം 'ബുദ്ധധമ്മം കേരളത്തില്‍' പ്രകാശനം ചെയ്യുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന വരമൊഴി മഹോത്സവത്തിലും യജമാനന്‍ അയ്യന്‍കാളിയുടെ പിറവിദിനാഘോഷത്തിലും രാവുത്സവത്തലും പങ്കെടുക്കുന്നതിനായി എല്ലാ ജനാധിപത്യിശ്വാസികളെയും തിരുവനന്തപുരം, വര്‍ക്കല, ചെറുന്നിയൂര്‍ വെന്നിക്കോട് മിനിസറ്റേഡിയത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നു.

Wednesday, 20 July 2011

വാമനാപുരം മണ്ഡലത്തില്‍ സെലീനപ്രക്കാനം നയിക്കുന്ന യാത്ര മൂന്ന് ദിവസം പിന്നിട്ടു.

മണ്ഡലത്തിലെ വിവിധ കോളനികളില്‍ പര്യടനം നടത്തിയ യാത്രയ്ക്ക് വമ്പിച്ച സ്വീകരണമാണ് ജനങ്ങള്‍ നല്‍കിയത്.അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മല്‍സരിക്കുവാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കുക, ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം ജാതിനീതിയെ ഗവണ്‍മെന്റ് നിര്‍ത്തല്‍ ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജാതിനീതി നിര്‍മാര്‍ജ്ജന യാത്ര മണ്ഡലത്തിലുടനീളം പര്യടനം നടത്തുന്നത്. നെടുംകൈത, തെള്ളിക്കല്‍ചാല്‍, ശാസ്താംനട, ചെമ്മണ്ണൂക്കുന്ന്, തേമ്പാംമൂട്, കുന്നുമുകള്‍, പുലയരുകുന്ന്, പാലാംകോണം, വട്ടപ്പാറ, കോട്ടവരമ്പ് എന്നീകോളനികളില്‍ വമ്പിച്ച വരവേല്‍പ്പാണ് യാത്രയ്ക്ക് ലഭിച്ചത്.ദലിതരായിട്ടുള്ള കമ്മ്യൂണിസ്റ്റ് അണികളെ പാര്‍ട്ടിക്ക് പിടിച്ചുനിര്‍ത്താന്‍ വേണ്ടിമാത്രമാണ് ദലിതരുടെ പുറത്ത് തീവ്രവാദം ആരോപിച്ചത്. സാമൂഹ്യവിദ്യാഭ്യാസം നല്‍കുന്ന സംഘടനയുമായി അകന്നുനില്‍ക്കാന്‍ വേണ്ടിയുള്ള ഒരു ഗൂഢതന്ത്രം മാത്രമായിരുന്നു ദലിത് തീവ്രവാദത്തിന്റെ പിന്നില്‍. അതുകൊണ്ടുതന്നെയാണ് ഡി.എച്ച്.ആര്‍.എം തീവ്രവാദം തെളിയിക്കുന്നവര്‍ക്ക് പത്തുലക്ഷം നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇതുവരെയായിട്ടും ആ വെല്ലുവിളി ഏറ്റെടുക്കാന്‍ സി.പി.എം തയ്യാറാകാത്തതെന്ന് കോട്ടവരമ്പ് കോളനിയില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജാഥാക്യാപ്റ്റന്‍ സെലീനപ്രക്കാനം പറഞ്ഞു. ഇന്ന് മണ്ഡലത്തിന്റെ വെട്ടുംപള്ളി, വെള്ളരിക്കോണം, തത്തന്‍കോട്, നാഗച്ചേരി ജംഗ്ഷന്‍, ആനാട് ജംഗ്ഷന്‍, വടക്കേല, മൈലംമൂട്, ചുള്ളിമാനൂര്‍ ജംഗ്ഷന്‍, വടക്കേകോണം(കള്ളിയോട്), നെട്ടറക്കോണം, കൂപ്പ്, മണ്ണൂര്‍ക്കോണം,തുടങ്ങിയ മേഖലകളില്‍ പര്യടനം നടക്കും.