ഇലക്ഷനെ അഭിമുഖീകരിച്ച ദലിതരെ വേട്ടയാടുന്ന സി.പി.എം നയത്തിനെതിരെ വാമനാപുരം മണ്ഡലത്തില്‍ ഡി.എച്ച്.ആര്.എമ്മിന്റെ ആഭിമുഖ്യത്തില്‍ ജാതിനീതി നിര്‍മാര്‍ജ്ജനയാത്ര നടത്തുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എച്ച്.ആര്.എം സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സെലീന പ്രക്കാനമാണ് പ്രതിഷേധ യാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്. 2011 ജൂലൈ 15-ന് വെഞ്ഞാറമൂട് നിന്ന് ആരംഭിക്കുന്ന യാത്ര ജൂലൈ 25-ന് വാമനപുരം ജംഗ്ഷനില്‍ സമാപിക്കുന്നു. അറിവ് നേടാനും, സംഘടിക്കുവാനും, ഇലക്ഷന് മത്സരിക്കാനും പട്ടികജാതിവിഭാഗങ്ങള്‍ക്ക് കേരളത്തില്‍ സ്വാതന്ത്ര്യം അനുവദിക്കുക. ദലിതരുടെ ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന മുഴുവന്‍ ജാതിസഖാക്കളേയും പട്ടികജാതിസമുദായ പീഡനനിരോധന നിയമമനുസരിച്ച് അറസ്റ്റു ചെയ്യുക, പട്ടികജാതികോളനികളില്‍ നടമാടുന്ന കമ്മ്യൂണിസ്റ്റ് ജാതിഭീകരതയെ നിര്‍ത്തല്‍ ചെയ്യുക, കോളനികളില്‍ ഡി.എച്ച്.ആര്.എം ആയുധപരിശീലനമാണോ അതോ സാമൂഹ്യവിദ്യാഭ്യാസമാണോ പട്ടികവിഭാഗങ്ങള്‍ക്ക് നല്‍കുന്നതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുക, മാര്‍ക്സിസ്റ്റ് കുപ്രചരണം ചെയ്ത തീവ്രവാദത്തിന്റെ സത്യാവസ്ഥ സര്‍ക്കാര്‍ പുറത്തു കൊണ്ടുവരിക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മണ്ഡലത്തില്‍ ഉടനീളം യാത്ര പര്യടനംനടത്തുന്നത്. യാത്രാ സമാപന ദിനത്തില്‍ മണ്ഡലത്തില്‍ ഉടനീളം കഴിഞ്ഞ അഞ്ചു വര്‍ഷം സി.പി.എം നേതൃത്വത്തില്‍ നടത്തിയിട്ടുള്ള ദലിത് വേട്ടയുടെ പരാതികള്‍ സമാഹരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
Translate
Friday, 15 July 2011
Tuesday, 12 July 2011
ഡി.എച്ച്.ആര്.എം പ്രതിഷേധിച്ചു.
വാമനപുരം: വാമനപുരം മണ്ഡലത്തില്‍ പട്ടികജാതി കോളനികളില്‍ വ്യാപകമായി CPM നടത്തുന്ന ദലിത് വേട്ടയ്ക്കെതിരെ ഡി.എച്ച്.ആര്.എം ജില്ലാ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു. 10-7-2011 ഞായറാഴ്ച ആനച്ചല്‍ ചെന്നൂര്‍ വീട്ടില്‍ ദലിത് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ കമ്മ്യൂണിസ്റ്റ് ആക്രമണത്തില്‍ മണ്ഡപംകുന്നില്‍ ഷീബ, കുന്നുംപുറത്ത് വസന്ത, കോടാലിക്കുഴി സുഗന്ധി, പട്ടാഴിവിള ബിജു, മുരളി വിലാസത്തില്‍ മുരളി, മണ്ഡപംകുന്ന് രാഘവന്, പൂവക്കാട് രതീഷ്, ചെന്നൂര്‍ വീട്ടില്‍ സനോജ്, ആക്കുടി രഘുകുമാര്‍ എന്നിവര്‍ക്ക് മരകമായി പരിക്കേറ്റു. ഇവരിപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഡി.എച്ച്.ആര്.എം വാളന്റിയര്‍മാരുടെ കുടുംബയോഗത്തിനുനേരെയാണ് യാതൊരു മുന്നറിപ്പുമില്ലാതെ സി.പി.എം ആക്രമണം നടത്തിയത്. ആനച്ചല്‍ ലക്ഷംവീടിനു സമീപമുള്ള കൊച്ചുകള്ളന് എന്ന സഖാവ് ബാബൂരാജ്, സഖാവ് സുമേഷ്, സഖാവ് സുജിത്ത്, സഖാവ് ആനച്ചല്‍ സുരേഷ്, സഖാവ് അനീഷ്, സഖാവ് കളമച്ചല്‍ സിനു. കിടാത്തന് എന്ന വലിയകണിച്ചോടിലെ സഖാവ് രഞ്ജു, കറണ്ട് വിജയന് എന്ന സഖാവ് മടവൂര്‍ വിജയന് എന്നിവരുടെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളും അടക്കമുള്ള പട്ടികജാതി കുടുംബയോഗത്തില്‍ വീടുതകര്‍ത്ത് ആക്രമണം നടത്തിയത്. ഇവര്‍ക്കെതിരെ പരാതി നല്‍കിയിട്ടും യാതൊരു നിയമനടപടിയും കൈക്കൊള്ളാന്‍ പോലീസിന്റെ ഭാഗത്തുനിന്നും നീക്കമുണ്ടായില്ല.
എക്കാലത്തേയും വോട്ടുബാങ്കായിരുന്ന പട്ടികവിഭാഗക്കാര്‍ പാര്‍ട്ടി വിട്ട് ദലിത് സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതു മുതല്‍ ഈ മണ്ഡലത്തില്‍ ഇത്തരം ജാതിവേട്ട സി.പി.എമ്മിന്റെ നേതൃത്വത്തില്‍ പതിവാണ്. ജാതിവ്യവസ്ഥ പുനഃസൃഷ്ടിച്ച് ജനാധിപത്യ വ്യവസ്ഥയെ തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ പദ്ധതി തകര്‍ക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ട് വരണമെന്ന് ജില്ലാകമ്മിറ്റി അഭ്യര്‍ത്ഥിച്ചു.സാമുദായിക പീഡകരെ ജയിലിലടയ്ക്കുമെന്ന് ഉത്തരവിറക്കുന്ന സമയത്ത് അത് പ്രാവര്‍ത്തികമാക്കാന്‍ മുന്നോട്ട് വരണം. ഡി.എച്ച്.ആര്.എമ്മിന്റെ നേതൃത്വത്തില്‍ ജാതീയതയ്ക്കെതിരെ മണ്ഡലത്തില്‍ വ്യാപകമായി പ്രതിഷധ സമരവുമായി മുന്നോട്ട് പോകുമെന്ന് ജില്ലാ ഓര്‍ഗനൈസര്‍ സജിമോന്‍ ചേലയം പറഞ്ഞു.
Monday, 13 June 2011
മുഖ്യധാര ജനത ജനാധിപത്യവിശ്വാസികള്‍ വി.വി.സെല്‍വരാജ്
തിരുവനന്തപുരം: ജാതിനിയമവും സംസ്ക്കാരവും നമ്മുടെ രാജ്യത്ത് പാര്ശ്വവല്ക്കരിക്കപെട്ടിരിക്കുകയാണെന്ന് DHRM കുടുംബകൂട്ടായ്മയിലെ സന്ദേശത്തില്‍ ചെയര്മാന് വി.വി.സെല്‍വരാജ് പറഞ്ഞു.ഇന്ത്യാ രാജ്യത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന വ്യവസ്ഥിതി ജനാതിപത്യമാണ്. ഈ നിയമത്തില്‍ ജീവിക്കുന്നവരാണ് മുഖ്യധാര ജനത. കഴിഞ്ഞ നൂറ്റാണ്ടുവരെ മറ്റു രാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യ അപമാനത്തിന്റെയും അന്ധവിശ്വാസത്തിന്റെയും രാഷ്ട്രമായിരുന്നു. ഇതിനുകാരണം ജാതിവ്യവസ്ഥയും ഭരണവുമായിരുന്നു. ആ ഭരണരീതി മാറാന്‍ ആയിരക്കണക്കിന് മനുഷ്യസ്നേഹികളുടെ കടിനാദ്ധ്വാനമുണ്ടായിരുന്നു. ഇന്നും ജാതിസംസ്ക്കാരത്തില് ജീവിച്ച് നൂറ്റാണ്ടുകള്‍ പിന്നിലേയ്ക്ക് നമ്മുടെ രാജ്യത്തെ കൊണ്ടു ചെന്നെത്തിക്കുവാന്‍ ആഗ്രഹിക്കുന്നവരുണ്ട്. അവരെ ജനാധിപത്യ ചിന്തയില്‍ കൊണ്ടുവരാന്‍ ഓരോ DHRM പ്രവര്‍ത്തകരും പരിശ്രമിക്കണം. നൂറ്റാണ്ടുകള്‍ ജാതിനിയമം നമ്മുടെ നാട്ടില്‍ വിതറിയ ദുരന്തത്തേക്കള്‍ ഭീകരമാണ് സാമൂഹിക ജനാധിപത്യ ഇന്ത്യയില്‍ ജാതിമനോഭാവം തുടരുകഎന്നത്. നമ്മുടെ നാട് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണെന്ന് നാം ഓര്‍ക്കണം. അത് അജ്ഞാനികളായ ജാതിവാദികളാല്‍ കളങ്കപ്പെടാന്‍ നാം അനുവദിക്കരുതെന്ന് 2011 മെയ് മാസം 29-ാം തിയതി തിരുവനന്തപുരം മുരുക്കുംപുഴ സെന്റ്അഗസ്റ്റ്യന് ഹൈസ്ക്കുള് ഗ്രൗണ്ടില്‍ നടന്ന DHRM കുടുംബകൂട്ടായ്മയ്ക്ക് അദ്ധ്യക്ഷത വഹിച്ചുകൊണ്ട് വി.വി.സെല്‍വരാജ് ഓര്‍മപ്പെടുത്തി.
നാവറുക്കുന്നവരുടെ ജനാധിപത്യ രാഷ്ട്രീയം! സെലീന പ്രക്കാനം
തിരുവനന്തപുരം: 'ഇന്ത്യാ രാജ്യത്ത് ദലിതരും മറ്റു ജനാധിപത്യ വിശ്വാസികളും ജീവിക്കുന്ന കാലഘട്ടത്തില്‍ നമ്മുടെ മണ്ണിനെ അപമാനിക്കാന്‍ നാം ആരെയും അനുവദിക്കരുത്' ഡി.എച്ച്.ആര്.എമ്മിന്റെ മാരിയുത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് സെലീന പ്രക്കാനം ഡി.എച്ച്.ആര്.എം കുടുംബാംഗങ്ങളോട് ആഹ്വാനം ചെയ്തു.
മുന്‍കാലത്ത് അറിവ് പകരുന്നവരുടെ നാവറുക്കുന്ന ജാതിനീതിയാണ് നിലനിന്നിരുന്നത്. അതിപ്പോള്‍ കുപ്പത്തൊട്ടിയിലെ കൃമീകരിക്കുന്ന വസ്തുക്കളാണ്. അതുകൊണ്ടുതന്നെയാണ് ആ ജാതിസംസ്കാരം ഇന്ന് ഈ മണ്ണില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്നത്. ഇങ്ങനെയുള്ള ജാതിനികൃഷ്ടരേയും ജനാധിപത്യ വ്യവസ്ഥിതിയെ പഠിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും പ്രാപ്തമാക്കുന്ന തരത്തില്‍ ഡി.എച്ച്.ആര്.എം കേഡര്‍മാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. നാം നമ്മുടെ ദേശത്തെ ലോകമാതൃകയാകാന് ശ്രമിക്കണം. അതിന് നമ്മുടെ പ്രവര്‍ത്തിയും മനസ്സും ശരീരത്തോടൊപ്പം സജ്ജമാക്കണം. അതിനായി അറിവിനെ ഉടലോടെ ചേര്‍ക്കേണ്ട ജീവിതചര്യ നടപ്പിലാക്കണം അതാണ് ഗൗതമബുദ്ധന് നമ്മെ പഠിപ്പിച്ചത്. ജാതിയുടെ നിയമരീതികള്‍ മാറിയത് ഇന്നും അറിയാത്ത വിവരദോഷികള്‍ നമ്മോടൊപ്പം ജീവിക്കുന്നുണ്ട്. അതുകൊണ്ടാണല്ലോ സാമൂഹിക വിദ്യാഭ്യാസം നല്കിയ ഡി.എച്ച്.ആര്.എം പ്രവര്‍ത്തകരെ തീവ്രവാദിയാക്കി പ്രചരണം ചെയ്യാന്‍ ജാതിമാധ്യമങ്ങളും കമ്മ്യൂണിസ്റ്റ് ഭരണക്കാരും പാഴ് വേലയ്ക്ക് ശ്രമിച്ചത്. ഇതിനുശേഷമാണ് ഞാന്‍ ഡി.എച്ച്.ആര്.എമ്മിനെ മനസ്സിലാക്കാന്‍ ശ്രമിച്ചതും; ഇപ്പോള്‍ പ്രവര്‍ത്തകയായി നിങ്ങളുടെ മുന്നില്‍ നില്ക്കുന്നതും. അതുകൊണ്ട് ജനാധിപത്യത്തെ മുറുകെ പിടിക്കാന്‍ അത് ജീവിതചര്യയാക്കാന്‍ നമ്മുടെ ഓരോ കുടുംബങ്ങളും നിരന്തരമായി പ്രവര്‍ത്തിച്ചുകൊണ്ടേയിരിക്കണം. അതിനുള്ള പ്രചോദനമാണ് ദലിത്ബന്ധു എന്‍.കെ ജോസിന്റെ പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ 123-ാം ചരിത്രപുസ്തകം ജനാധിപത്യ സംസ്കാരം ഉള്‍ക്കൊള്ളുന്ന പ്രസ്ഥാനത്തെകൊണ്ട് പ്രകാശനം ചെയ്യാന്‍ ആഗ്രഹിച്ചതിന് ഡി.എച്ച്.ആര്.എം നന്ദി രേഖപ്പെടുത്തുന്നു. ചരിത്രം നഷ്ടമായവരുടെ ചരിത്രം വീണ്ടെടുത്ത ഒരു പിതാവിന്റെ പ്രവര്‍ത്തിയില്‍ ഇന്ത്യയില്‍ പരിണാമം സിദ്ധിച്ചവരുടെ വരും തലമുറയും എന്‍.കെ. ജോസിനോട് കടപ്പെട്ടിരിക്കും. അത് പരശുരാമന് കോടാലിയെറിഞ്ഞ കെട്ടുകഥയായിരിക്കില്ല. നാവറുത്ത ജാതിനീതിക്കെതിരെയുള്ള വരും കാലഘട്ടത്തിന്റെ ഇന്ത്യന്‍ ജനതയുടെ തെളിവ് നിരത്തലായിരിക്കും. ഇതിലൂടെ മാത്രമേ മലിനപ്പെട്ട ജനാധിപത്യത്തെ ശുദ്ധീകരിക്കാനും നാവറുക്കുന്ന ജാതിവാദികളെ നിലയ്ക്കു നിര്‍ത്താനും നമുക്ക് കഴിയൂ.ഉടമയെ എങ്ങനെ അടിമയാക്കി?:ദലിത് ബന്ധു N.K ജോസ്
തിരുവനന്തപുരം:ഇന്ത്യയില്‍ പരിണാമം സിദ്ധിച്ച ജനതയെ ആരാണ് അടിച്ചമര്‍ത്തിയത്? ഈ ജനതയുടെ സര്‍വ്വവും കവര്‍ന്നെടുത്തതാരാണ്. ഈചിന്തയാണ് തന്റെ ജീവിതത്തില്‍ ഇത്തരം ചരിത്രഅന്വേഷണത്തിന് കാരണമായത് എന്ന് പ്രശസ്ത ചരിത്രകാരന് ദലിത് ബന്ധു N.K ജോസ് തന്റെ 123-ാം പുസ്തകമായ ദിവാന് മണ്‍റോയുടെ പ്രകാശന കര്‍മ്മത്തില്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. ഈ രാജ്യം ഊഹാപോഹങ്ങളുടേയും കെട്ടുകഥകളുടേയും ചരിത്രങ്ങള്‍ക്കൊണ്ട് കുത്തി നിറച്ചവയാണ്. ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ ചരിത്രം പറയാനുള്ള നേര്‍അവകാശികള്‍ ഇവിടത്തെ ദലിതരാണ്. ഈ ജനതയെയാണ് കടന്നുകയറ്റക്കാര്‍ വിദ്യാഹീനരും അടിമയുമാക്കി ജാതിനിയമത്തിലൂടെ തകര്‍ത്തെറിഞ്ഞത്. ഈ ജനത ജനാധിപത്യത്തില്‍ ഉണരാന്‍ ചരിത്രം പഠിക്കുകയും മനസിലേറ്റുകയും വേണം. അത് കാലത്തെ മാറ്റിമറിക്കാനുള്ള ഇന്ധനമാണ്.
Tuesday, 17 May 2011
മെയ് 17 ശാക്യഗൗതമബുദ്ധന്റെ2607-ാം പിറവിദിനം......
ഇന്ത്യന്‍ സംസ്ക്കാരത്തിലെ യുക്തിചിന്തയുടെയും ശാസ്ത്രബോധത്തിന്റെയും മാര്‍ഗം തുറന്ന മഹാനാണ് സിദ്ധാര്‍ത്ഥഗൗതമനെന്ന് ഡി.എച്ച്.ആര്.എം.ചെയര്മാന് വി.വി.സെല്‍വരാജ് തിരുവനന്തപുരത്ത് നടന്ന ജന്മദിനസമേളനത്തില്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. എല്ലാ ഡി.എച്ച്.ആര്.എം.കുടുംബങ്ങളിലും സമ്യക്ധ്യാനവും,ബുദ്ധവന്ദവും പ്രാര്‍ത്ഥനയും നടക്കും...
Sunday, 8 May 2011
ദലിതര്‍ക്ക് പോലീസിന്റെ ക്രൂരപീഡനം
വര്‍ക്കല/ചെമ്മരുതി :ദലിത് കുടുംബങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്ന ശിവസേന പ്രവര്‍ത്തകരെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് ഡി.എച്ച്.ആര്.എം പ്രവര്‍ത്തകര്‍ 7-5-2011 ല്‍ നടത്തിയ ഹര്‍ത്താലിന്റെ പേരില്‍ വര്‍ക്കല പോലീസ് കസ്റ്റഡിയിലെടുത്ത പട്ടികജാതി തൊഴിലാളികള്‍ ജാതീയ പീഡനത്തിനും ക്രൂരമര്‍ദ്ദനത്തിനും ഇരയായി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഏഴുപേര്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ചെമ്മരുതി പഞ്ചായത്തിലെ വിനോദ് ഭവനില്‍ കുട്ടന് .എസ്(57), ചുരവിളവീട്ടില്‍ പൊടിയന് (55), പള്ളിയമ്പില്‍ മഹേഷ്.കെ(19) കാവുവിളവീട്ടില്‍ ബാബു.പി(31), മലവിള പുത്തന്‍വീട്ടില്‍ തുളസി.എ(33),ജി.എസ് ഭവനില്‍ നന്ദു കലേഷ്(20),വേങ്ങോട് ലക്ഷംവീട്ടില്‍ മുത്താന ബിജു.എം.എന്നിവരാണ് ചിറയിന്‍കീഴ് താലൂക്ക്ആശുപത്രിയില്‍ ചികിത്സയിലുള്ളത്.ക്രൂരമായ ഇത്തരം പോലീസ്നടപടിക്കെതിരെ ദലിത് പീഡന നിരോധന നിയമമനുസരിച്ച് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ദേശീയ പട്ടികജാതി കമ്മീഷനും,മനുഷ്യാവകാശ കമ്മീഷനും പരാതി നല്‍കുമെന്ന് ഡി.എച്ച്.ആര്.എം ഏരിയ സമിതി അറിയിച്ചു.
Subscribe to:
Posts (Atom)
